ട്രംപിനെ ‘കോഴിയാക്കി’ പ്രതിഷേധം; ഈ സമരകഥയിലെ നായകന്‍ ഒരു ഇന്ത്യന്‍ ആക്ടിവിസ്റ്റും

യുഎസ് പ്രസിഡന്റിനെതിരേ വൈറ്റ് ഹൗസിനടുത്ത് ഭീമന്‍ കോഴി ബലൂണ്‍ ഉയര്‍ന്നു. ട്രംപിന്റെ നയങ്ങള്‍ക്കെതിരേയാണ് അദ്ദേഹത്തെ ‘കോഴിയാക്കി’യത്.

പ്രതിഷേധപ്പാവയ്ക്കു പേര് ചിക്കന്‍ ഡോണ്‍. കോഴിക്കു ട്രംപിന്റെ സ്വര്‍ണ്ണത്തലമുടിയുണ്ട്. കൈയാംഗ്യവും. ഡോക്യുമെന്ററി നിര്‍മ്മാതാവുകൂടിയാണ് ഇന്ത്യന്‍ വംശജന്‍ തരണ്‍ സിംഗ് ബ്രാര്‍ ആണ്. ആവിഷ്‌കര്‍ത്താവ്.

കോഴി ട്രംപിന് 30 അടി ഉയരമുണ്ട്. വൈറ്റ്ഹൗസിനു കിഴഴക്കുള്ള ദി എലിപ്‌സ് പാര്‍ക്കിലാണ് കോഴിയെ വെച്ചത്. പ്രസിഡന്റിന്‍രെ സുരക്ഷാ ചുമതലയുള്ള സീക്രട്ട് സര്‍വീസില്‍നിന്ന് അനുമതി നേടിക്കൊണ്ടാണ് ഈ സമരമുറ.

സ്വന്തം നികുതി വിവരം പുറത്തു വിടാന്‍ പോലും ട്രംപ് ഭയക്കുന്നുവെന്ന് ബ്രാര്‍ പറഞ്ഞു. പുടിനെ നേരിടാനും ട്രംപിന് ഭയമാണ്. കിം ജോംഗ് ഉന്നുമായുള്ള ട്രംപിന്റെ ഇടപാടുകളിലും കാണാം ഭീരുത്വം. ദുര്‍ബലനും കഴിവില്ലാത്തവനുമായ പ്രസിഡന്റിനോടുള്ള പ്രതിഷേധമാണിത് ബ്രാര്‍ വിശദമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News