കൊട്ടാരക്കര താലൂക്കില്‍ അനര്‍ഹരുടെ 162 റേഷന്‍ കാര്‍ഡുകള്‍ കൂടി പിടിച്ചെടുത്തു

കൊട്ടാരക്കര :കൊട്ടാരക്കര താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസ് അധികൃതര്‍ നടത്തിയ റെയ്ഡില്‍ അനര്‍ഹര്‍ കൈവശം വച്ചിരുന്ന 162 മുന്‍ഗണന, എ.ഐ.വൈ റേഷന്‍ കാര്‍ഡുകള്‍ പിടികൂടി പൊതുവിഭാഗത്തിലേക്ക് മാറ്റി. ഇതോടെ താലൂക്കില്‍ ഈ വിധത്തില്‍ പൊതു വിഭാഗത്തിലേക്ക് മാറ്റിയ മുന്‍ഗണന, എ.എ.വൈ റേഷന്‍ കാര്‍ഡുകളുടെ എണ്ണം 3112 ആയി.

കുമ്മിള്‍ പഞ്ചായത്തിലെ മുക്കുന്നം, ഈയ്യക്കോട്, മങ്കാട്, പുതുക്കോട്, കുമ്മിള്‍, എഴുകോണ്‍ പഞ്ചായത്തിലെ കരീപ്ര, വെളിയം പഞ്ചായത്തിലെ വാപ്പാല, ഇളമാടു പഞ്ചായത്തിലെ ആക്കല്‍ എന്നിവിടങ്ങളില്‍ നിന്നാണ് അനധികൃതമായി കൈവശം വച്ചിരുന്ന കാര്‍ഡുകള്‍ പിടിച്ചെടുത്തത്.

കോണ്‍ക്രീറ്റ് വീടുള്ളവര്‍, കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലും ഉളളവര്‍, ഭേദപ്പെട്ട സാമ്പത്തികാവസ്ഥയില്‍ ഉള്ളവര്‍ തുടങ്ങി വിവിധ രീതികളില്‍ അനര്‍ഹമായി മുന്‍ഗണന, എ.എ.വൈ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ള 1500 ഓളം കുടുംബങ്ങള്‍ താലൂക്കില്‍ ഇനിയും ശേഷിക്കുന്നുണ്ട്.

ഇവ താലൂക്ക് സപ്ലൈ ഓഫീസിലോ ബന്ധപ്പെട്ട റേഷന്‍ കടയിലോ ഉടന്‍ ഏല്‍പിക്കാത്ത പക്ഷം പ്രോസിക്യൂഷന്‍ അടക്കമുള്ള നിയമ നടപടി ആരംഭിക്കുമെന്നു താലൂക്ക് സപ്ലൈ ഓഫീസര്‍ എസ്.എ. സെയ്ഫ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News