സ്ത്രീപീഡനങ്ങള്‍ക്കെതിരെ സന്ദേശവുമായി ‘പള്‍സര്‍’

സ്ത്രീ പീഡനങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയുമായി ‘പള്‍സര്‍’ ഹ്രസ്വചിത്രം അണിയറിയില്‍ ഒരുങ്ങി. മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട് ഫിലിം തൃശൂരിലെ ഓട്ടോ ഡ്രൈവറായ ജോബി ചുവന്നമണ്ണാണ് സംവിധാനം ചെയ്തത്.

അഞ്ചു കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളതെങ്കിലും ആരുടെയും മുഖങ്ങള്‍ ചിത്രീകരിക്കാതെയാണ് സംഭാഷണമില്ലാത്ത ഹ്രസ്വ ചിത്രം കഥപറയുന്നത്. നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെങ്കിലും കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ പ്രതികരിക്കാന്‍ യുവാക്കള്‍ക്ക് പ്രചോദനം നല്‍കുക എന്നതാണ് ചിത്രം നല്‍കുന്ന സന്ദേശം.

ഒരു മണിക്കൂര്‍ കൊണ്ടാണ് ഷോട്ട് ഫിലിമിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഉത്തര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി.ജി സന്തോഷ് നിര്‍മിച്ച ഹ്രസ്വചിത്രം സോഷ്യല്‍ മീഡിയ വഴിയാണ് ജനങ്ങളിലേക്ക് എത്തിക്കുക.

സ്ത്രീ സുരക്ഷ പ്രമേയമാക്ക് കഴിഞ്ഞ വര്‍ഷം ജോബി ചുവന്നമണ്ണ് ഒരുക്കിയ കാണാമറയത്ത് എന്ന ആല്‍ബം അന്‍പത് ലക്ഷത്തിലധികം ആളുകള്‍ കണ്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News