ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും ; ഹൈക്കോടതിയെ സമീപിക്കുന്നത് രണ്ടാം തവണ; ജാമ്യാപേക്ഷയിലെ വാദമുഖങ്ങള്‍ പുറത്ത്

കൊച്ചി :നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദിലീപിനായി അഭിഭാഷകന്‍
രാമന്‍ പിള്ള ഹാജരാകും.

രണ്ടാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും തുടരന്വേഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നത്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരു വിഭാഗം സിനിമാക്കാര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വെളിപ്പെടുത്തിയിരുന്നു. അന്വേഷണവുമായി പൂര്‍ണമായി താന്‍ സഹകരിച്ചു. ചിത്രങ്ങള്‍ പലതും ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. ചിലത് വരാനിരിക്കുന്നുമുണ്ട്. ഇതെല്ലാം പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

ജാമ്യാപേക്ഷയിലെ പ്രശസ്ത ഭാഗങ്ങള്‍
* പള്‍സര്‍ സുനിയെ ദിലീപ് ജീവിതത്തില്‍ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല
* തന്നെ നശിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് പ്രതിചേര്‍ത്തത്
* മാധ്യമങ്ങളും പൊലീസും ചേര്‍ന്ന് തന്റെ മേല്‍ കുറ്റം കെട്ടി വച്ചതാണ്
* ആദ്യ ജാമ്യാപേക്ഷ തള്ളിയ ശേഷം സാഹചര്യം മാറി
* അന്വേഷണം പൂര്‍ത്തിയായി
* അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിച്ചു
* ദിലീപ് കേസിലെ സൂത്രധാരനല്ല
* ഗൂഢാലോചനയില്‍ ദിലീപ് പങ്കാളിയല്ല
* ഒന്നാം പ്രതി ,പള്‍സര്‍ സുനി അഡ്വ പ്രതീഷ് ചാക്കോയെയാണ് മൊബൈല്‍ ഫോണ്‍ ഏല്‍പിച്ചത്
* പ്രതീഷ് ചാക്കോയെ കാര്യക്ഷമമായി ചോദ്യം ചെയ്താല്‍ മൊബൈല്‍ ഫോണ്‍ ലഭിക്കും
* മൊബൈല്‍ ഫോണിനെക്കുറിച്ച് അന്വേഷണ ഏജന്‍സിക്ക് ഒരു അറിവുമില്ല
* ദിലീപ് ജയിലില്‍ ആയതിനാല്‍ 50 കോടി രൂപയുടെ സിനിമാ പ്രോജക്ടുകള്‍ തടസ്സപ്പെട്ടു
* രാമലീല, കമ്മാരസംഭവം, പ്രഫ. ഡിങ്കന്‍ തുടങ്ങിയ സിനിമള്‍ മുടങ്ങി
* ദിലീപ് ഒരു സാക്ഷിയെപ്പോലും സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ ശ്രമിച്ചിട്ടില്ല
* 146സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്
* ദിലീപ് നിര്‍മ്മാതാവും, വിതരണക്കാരനുമാണ്
* സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ അഭിനേതാവാണ്
* ദിലീപിന്റെ തടവ് തുടരുന്നതില്‍ നീതീകരണം ഇല്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News