നിങ്ങള്‍ക്കാരാണ് വാര്‍ത്ത ചോര്‍ത്തിത്തരുന്നത് ?മാധ്യമപ്രവര്‍ത്തകരെ സമീപിച്ച് ബിജെപി നേതാക്കള്‍

കോഴിക്കോട് :പാര്‍ട്ടിക്കുളളിലെ വാര്‍ത്തകള്‍ ചോര്‍ത്തുന്നവരെ കണ്ടെത്താനായി ബിജെപി നേതാക്കള്‍ മാധ്യമ ഓഫിസുകളില്‍ കയറിയിറങ്ങുന്നു. സംഘടനാ സെക്രട്ടറി എം. ഗണേഷ്, ഉത്തരമേഖലാ ഓര്‍ഗനൈസിങ് സെക്രട്ടറി കെ.വി സുരേഷ് എന്നിവരാണ് വിചിത്രനടപടിയുമായി മാധ്യമ ഓഫിസുകളില്‍ എത്തിയത് ഇന്നലെയാണ് .

കോഴിക്കോട്ടെ വിവിധ മാധ്യമ സ്ഥാപനങ്ങളിലാണ് ഇന്നലെ ബിജെപി നേതാക്കള്‍ എത്തിയത്. പാര്‍ട്ടിയുടെ തീരുമാനം അനുസരിച്ചാണ് വരവെന്ന് വ്യക്തമാക്കി. ബിജെപിയുടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരോട് ഇവര്‍ ചോദ്യങ്ങള്‍ ചോദിച്ചിരിക്കുന്നത്.

ആരാണ് നിങ്ങള്‍ക്ക് ബിജെപിക്കുളളിലെ വാര്‍ത്തകള്‍ ചോര്‍ത്തി തരുന്നത് ഇതായിരുന്നു നേതാക്കളുടെ ആദ്യചോദ്യം. എന്നാല്‍ വാര്‍ത്തകളുടെ ഉറവിടത്തെപ്പറ്റി പറയാന്‍ കഴിയില്ലെന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ മറുപടി. കോഴിക്കോട് ജില്ലയില്‍ നിന്നാണ് വിവരശേഖരണം ആരംഭിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും ഇവരെത്തുമെന്നാണ് അറിയുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News