റാസല്‍ഖൈമയിലെ വലിയ വീട്ടില്‍ ഒറ്റയ്ക്കായി പോയ രാജകുമാരന് കൂട്ട് ഇനി ബിഎംഡബ്ല്യൂ സെഡാന്‍ ത്രീ സീരീസിന്റെ ഗ്രാന്‍ഡ് ടുറിസ്‌മോ

പ്രേമം എന്ന സിനിമയിലെ ഗിരിരാജന്‍ കോഴി. റാസല്‍ഖൈമയിലെ ആ വലിയ വീട്ടില്‍ ഒറ്റയ്ക്കായി പോയ രാജകുമാരന്‍ ഇനി ബിഎംഡബ്ല്യൂ സെഡാന്‍ ത്രീ സീരീസിന്റെ ഗ്രാന്‍ഡ് ടുറിസ്‌മോ സ്വന്തമായുള്ള രാജകുമാരന്‍.

പ്രേമം സിനിമയിലെ ഒറ്റ രംഗം ഷറഫുദ്ദീന്‍ എന്ന കലാകാരന് സിനിമയിലെ വാതിലുകള്‍ എന്നന്നേക്കുമായി തുറന്നു കൊടുത്തിരുന്നു. ഷറഫുദീന്‍ പിന്നീട് നിരവധി സിനിമകളില്‍ കോമഡി കഥാപാത്രമായി അഭിനയിച്ചു.

സിനിമാ താരങ്ങള്‍ ആഡംബര കാറുകള്‍ സ്വന്തമാക്കുന്നത് വാര്‍ത്തയാകാറുണ്ട്. ആ ഗണത്തിലേക്കാണ് ഷറഫുദ്ദീനും എത്തിയത്. ബിഎംഡബ്ല്യൂ ലക്ഷ്വറി സെഡാന്‍് ത്രീ സീരീസിന്റെ ഗ്രാന്‍ഡ് ടുറിസ്‌മോ എഡിഷനാണ് ഷറഫുദീന്‍ സ്വന്തമാക്കിയിരിക്കുന്നത്. 

കൊച്ചിയിലെ ബിഎംഡബ്ല്യൂ ഷോറൂമുല്‍ നിന്ന് കഴിഞ്ഞ ദിവസമാണ് താരം കാര്‍ വാങ്ങിയത്. 42-47 ലക്ഷം രൂപയാണ് കാറിന്റെ വില. താന്‍ പുതിയ കാര്‍ വാങ്ങിയ ചിത്രമടക്കം ഷറഫുദീന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുയാണ്. ഭാര്യയ്ക്കും മകള്‍ക്കും ഒപ്പമാണ് താരം കാര്‍ വാങ്ങാന്‍ എത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here