ലാലുപ്രസാദ് യാദവിന്റെ അടുത്ത അനുയായി വെടിയേറ്റ് മരിച്ചു

ലാലുപ്രസാദ് യാദവിന്റെ അടുത്ത അനുയായി വെടിയേറ്റ് മരിച്ചു. ആര്‍ജെഡി നേതാവ് കേദാര്‍ റായ് (50)ആണ് മരിച്ചത്. പുലര്‍ച്ചെ നടക്കാനിറങ്ങവേ നഗരാതിര്‍ത്തിയായ ഡാണാപ്പൂരിനു സമീപം ആയിരുന്നു ആക്രമണം. അഞ്ചുമണിയോടെയായിരുന്നു സംഭവം.

ജീവനു ഭീഷണിയുണ്ടെന്നു കാണിച്ച് കേദാര്‍ റായ് പൊലീസിനു പരാതി നല്‍കിയിരുന്നതായും സംരക്ഷണം ആവശ്യപ്പെട്ടിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.

രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി സിറ്റി എസ്എസ്പി മനു മഹാരാജ് അറിയിച്ചു. സ്ഥലമിടപാടു സംബന്ധിച്ച തര്‍ക്കമാണ് സംഭവത്തിനു പിന്നിലെന്നും പൊലീസ് പറയുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിനു നാട്ടുകാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ മുദ്രാവാക്യം വിളിച്ച് റോഡ് ഉപരോധിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News