ദലിത് യുവതിയെ മന്ത്രിയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതം; പ്രസിദ്ധീകരിച്ച പത്രങ്ങള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി യുവതി; വാര്‍ത്ത മട്ടന്നൂര്‍ വിജയത്തിന്റെ മാറ്റ് കുറയ്ക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗം

ദലിത് യുവതിയെ മന്ത്രിയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതം. വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രങ്ങള്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി യുവതി

പാര്‍ടി പ്രവര്‍ത്തകയായ ദലിത് യുവതിയെ മന്ത്രിയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതം. അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് മര്‍ദ്ദനമേറ്റതായി മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ഷീല രാജന്‍.

പാര്‍ടി പ്രവര്‍ത്തകയായ ദലിത് യുവതിയെ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ ഭര്‍ത്താവ് ഭാസ്‌ക്കരന്‍ മാസ്റ്റര്‍ മര്‍ദ്ദിച്ചുവെന്നായിരുന്നു മലയാള മനോരമയും ,മംഗളവും വാര്‍ത്ത നല്‍കിയത്. എന്നാല്‍ അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന് മര്‍ദ്ദനമേറ്റതായി മാധ്യമങ്ങള്‍ പറഞ്ഞ ഷീല രാജന്‍ പീപ്പിള്‍ ടി.വി. യോട് പറഞ്ഞു.

മഹിളാ അസോസിയേഷന്‍ പഴശി സൗത്ത് വില്ലേജ് സെക്രട്ടറിയാണ് ഷീല രാജന്‍. വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും എന്നും ഷീല വ്യക്തമാക്കി .

മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പ് ദിവസം ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ പറ്റി പരാതി പറഞ്ഞ ഷീലയെ ഭാസ്‌ക്കരന്‍ മാസ്റ്റര്‍ ചീത്ത വിളിക്കുകയും തല്ലുകയും ചെയ്തുവെന്നാണ് വാര്‍ത്ത .

ഷീല ജില്ലാ സംസ്ഥാന ദേശീയ നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയതായും വാര്‍ത്തയിലുണ്ട് . എന്നാല്‍ മട്ടന്നൂര്‍ നഗരസഭയില്‍ എല്‍ ഡി എഫ് നേടിയ അത്യുജ്ജ്വല വിജയത്തിന്റെ മാറ്റ് കുറക്കാന്‍ ഉള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് വ്യാജ വാര്‍ത്ത സൃഷ്ടിച്ചത് എന്ന ആരോപണവുമായി സി. പി. ഐ. എം നേതൃത്വവും രംഗത്തെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here