ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ തിരികെ അയക്കാനുള്ള ശ്രമം തുടരുന്നു; പ്രദേശത്ത് ഗതാഗത നിയന്ത്രണം

പാലക്കാട്: പാലക്കാട് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് തിരികെ അയക്കാനുള്ള ശ്രമം തുടരുന്നു. ആനക്കൂട്ടം മുണ്ടൂരിനും കല്ലടിക്കോടിനും ഇടയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

കഴിഞ്ഞ ദിവസം രാത്രിയില്‍ ആനകളെ കോങ്ങാടെത്തിച്ചിരുന്നു. വയനാട് നിന്നെത്തിയ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് പടക്കം പൊട്ടിച്ചും തീപന്തങ്ങളുപയോഗിച്ച് ഭയപ്പെടുത്തിയും ആനകളെ കോങ്ങാടെത്തിച്ചത്. എന്നാല്‍ ഇന്ന് വീണ്ടും ആനക്കൂട്ടം നാട്ടിലേക്കിറങ്ങുകയായിരുന്നു.

കോങ്ങാട് സ്വകാര്യവ്യക്തിയുടെ തെങ്ങിന്‍തോപ്പില്‍ നിലയുറപ്പിച്ച കാട്ടാനക്കൂട്ടത്തെ രാത്രിവരെ ഇവിടെ സുരക്ഷിതമായി നിര്‍ത്തിയ ശേഷം രാത്രിയോടെ കാട്ടിലേക്ക് കയറ്റിവിടാനുള്ള ശ്രമമായിരുന്നു നടന്നത്.

ജനവാസ കേന്ദ്രങ്ങളില്‍ തന്പടിച്ച് ജനങ്ങളെയും വനം വകുപ്പദ്യോഗസ്ഥരെയുമെല്ലാം മുള്‍മുനയില്‍ നിര്‍ത്തിയ ആനയെ കാട്ടിലേക്കയക്കാനുള്ള ശ്രമം ഒരാഴ്ചയായിലേറെയായി നടക്കുന്നുണ്ട്. മാങ്കുറിശ്ശിയില്‍ ആദ്യം കണ്ട കാട്ടാനക്കൂട്ടം പിന്നീട് പെരിങ്ങോട്ടുകുറിശ്ശിയിലും, കോട്ടായിയിലും മങ്കരയിലും തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയിലുമെല്ലാമെത്തിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News