അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി:പ്രതിപക്ഷം ആശയക്കുഴപ്പം ഉണ്ടാക്കുന്നു;വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം :അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്ന് വി.എസ് അച്യുതാനന്ദന്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണി പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ല.

ഇക്കാര്യത്തില്‍ ഏകപക്ഷീയമായി നിലപാടെടുക്കില്ലെന്നും സമവായത്തിലൂടെ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകുവെന്നും വൈദ്യുതമന്ത്രിയും നിയമസഭയില്‍ ഉറപ്പ് നല്‍കിയിട്ടുള്ളതാണ്.

ഏകപക്ഷീയമായി സര്‍ക്കാരിന് പദ്ധതി നടപ്പിലാക്കാന്‍ സാധിക്കുകയും ഇല്ല. എന്നിട്ടും പദ്ധതി ആരംഭിച്ചിരിക്കുന്നു എന്ന മട്ടില്‍ പ്രതിപക്ഷം നടത്തുന്ന പ്രചരണം അവസാനിപ്പിക്കണമെന്നും വി.എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News