സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ക്യാമ്പ് നാളെ നെടുമ്പാശ്ശേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ക്യാമ്പ് നാളെ നെടുമ്പാശ്ശേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മന്ത്രി കെ ടി ജലീല്‍ അധ്യക്ഷനാകും. വൈകീട്ട് 5 മണിക്കാണ് ഉദ്ഘാടനം. 11828 ഹാജിമാരാണ് ക്യാമ്പില്‍ നിന്നും യാത്ര തിരിക്കുക. 56 വളണ്ടിയര്‍മാര്‍ തീര്‍ത്ഥാടകരെ അനുഗമിക്കും. 200 ഹാജിമാര്‍ക്ക് ഒരാളെന്ന നിലയിലാണ് വളണ്ടിയര്‍മാരെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്തു നിന്നുള്ള വനിതാ ഹാജികള്‍ക്കായി ദേശീയ പതാക ആലേഖനം ചെയ്ത മക്കന തയ്യാറാക്കിയിട്ടുണ്ട്. വളണ്ടിയര്‍മാരുടെ നമ്പറും ഇതില്‍ പതിക്കും. യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കി ക്യാമ്പില്‍ നിന്ന് തന്നെ ബാഗേജുകള്‍ സൗദി എയര്‍ലൈന്‍സ് ഏറ്റെടുക്കും. ആദ്യ ഹജ്ജ് വിമാനം ഞായറാഴ്ച രാവിലെ 6.45 ന് മന്ത്രി കെ ടി ജലീല്‍ നിര്‍വഹിക്കും. 26 ന് അവസാന വിമാനം യാത്ര തിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News