കണ്ണടച്ചു നിന്നാല്‍ സമ്മാനം തരാം; ചെറായിയില്‍ യുവാവ് യുവതിയെ കുത്തിക്കൊന്നു; ഞെട്ടലോടെ കേരളം

കൊച്ചി: നാടിനെ നടുക്കുന്ന സംഭവമാണ് ചെറായി ബീച്ചില്‍ അരങ്ങേറിയത്. പട്ടാപ്പകല്‍ യുവാവ് യുവതിയെ കുത്തിക്കൊന്നു. വരാപ്പുഴ സ്വദേശിനിയായ മുപ്പതുകാരിയാണ് കുത്തേറ്റ് മരിച്ചത്. രാവിലെ പത്തരയോടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. നെടുങ്കുന്നം സ്വദേശിയായ പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇരുവരും പ്രണയത്തിലായിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രണയത്തിലെ തര്‍ക്കമാകാം കൊലപാതക കാരണമെന്നും സൂചനകളുണ്ട്. ഇരുവരും രാവിലെ ക്ഷേത്രത്തില്‍ പോയി പിന്നീട് ബീച്ചിലെത്തി. കണ്ണടച്ചു നിന്നാല്‍ ഒരു സമ്മാനം നല്‍കാമെന്ന് പ്രശാന്ത് യുവതിയോട് പറഞ്ഞു. യുവതി കണ്ണടച്ചപ്പോള്‍ കത്തിയെടുത്ത് നിരവധി തവണ കുത്തുകയായിരുന്നുമെന്ന് മൊഴി ലഭിച്ചിട്ടുണ്ട്.
കുത്തേറ്റ യുവതി സമീപത്തെ റിസോര്‍ട്ടില്‍ ഓടിക്കയറി സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. റിസോര്‍ട്ട് ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവതിയുടെ ശരീരത്തില്‍ നിരവധി കുത്തേറ്റതായി പൊലീസ് വ്യക്തമാക്കി. യുവതിയുടെ വരാപ്പുഴയിലെ വീടിന്റെ മുകള്‍ നിലയിലാണ് പ്രശാന്ത് താമസിക്കുന്നത്. യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് പ്രശാന്ത് മൊഴി നല്‍കിയത്.അടുത്തിടെ ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായി. ഇതെത്തുടര്‍ന്നാണ് ശീതളിനെ കുത്തിയതെന്നാണ് പ്രശാന്തിന്റെ മൊഴി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News