ചികിത്സ കിട്ടാതെ മുരുഗന്‍ മരിച്ച സംഭവത്തില്‍ 5 ആശുപത്രികള്‍ക്ക് വീഴ്ച; നിര്‍ണായകമായ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊല്ലം; മുരുഗന്‍ കേസില്‍ 5 ആശുപത്രികള്‍ക്കും വീഴ്ച പറ്റിയെന്ന് പൊലീസ് റിപ്പോര്‍ട്ട് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ അജിതാ ബീഗം തയാറാകിയ പ്രാഥമിക റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിക്ക് സമര്‍പിച്ചത്. അതേ സമയം ആരോഗ്യവകുപ്പ് ഉന്നതതല അന്വേഷണതിന് ഉത്തരവിട്ടു. സര്‍ക്കാര്‍ നിയോഗിച്ച ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം കൊല്ലത്തെ ആശുപത്രികളിലെത്തി പരിശോധന ആരംഭിച്ചു.
മുരുഗന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥയാണ് സംഭവിച്ചതെന്ന് പൊലീസ് റിപോര്‍ട്ടില്‍ പറയുന്നു. 5 ആശുപത്രികള്‍ക്കും മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാനാവില്ല, മുരുഗനെ ചികിത്സയ്കായി കൊണ്ടുപോയപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാരെയാണ് ആദ്യഘട്ടത്തില്‍ പ്രതി പട്ടികയില്‍ ഉള്‍പെടുത്തുക എന്നും പൊലീസ് വ്യക്തമാക്കി.

മുരുഗനെ ആദ്യം ആശുപത്രിയില്‍ എത്തിക്കുന്നത് പൊലീസല്ലെന്നും വ്യക്തമായി. അതേ സമയം കൊട്ടിയം സിഐയുടെ അന്വേഷണത്തിന് കൊല്ലം ജില്ലാ ക്രൈം ബ്രാഞ്ച് എസിപി അശോകന്‍ മേല്‍നോട്ടം വഹിക്കും. കൊട്ടിയം സിഐയുടെ അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുതകള്‍ നിരത്തിയാണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ അജിതാ ബീഗം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ആരോഗ്യ വകുപ്പും ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News