ഉഴവൂര്‍ വിജയന്റെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണം; എന്‍ സി പി ജില്ലാ കമ്മിറ്റി

കോട്ടയം: ഉഴവൂര്‍ വിജയന്റെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി NCP കോട്ടയം ജില്ലാ കമ്മറ്റി രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ കമ്മറ്റി പ്രമേയം പാസാക്കി.

ഉഴവൂരിന്റെ ശത്രുക്കള്‍ പാര്‍ട്ടിക്കുളളില്‍ ഉള്ളവര്‍ തന്നെയെന്ന് ജില്ലാ പ്രസിഡന്റ് ടി വി ബേബി മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കമ്മറ്റി NCP യുടെ കേന്ദ്ര സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി വേണം. ഈ അവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയെ കാണുമെന്നും പരാതി നല്‍കുമെന്നും ബേബി പറഞ്ഞു.

 
അതേസമയം, അന്വേഷണം ആവശ്യപ്പെട്ട് NCP ജില്ലാ കമ്മറ്റിയംഗം സാംജി ജോര്‍ജ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കഴിഞ്ഞ ദിവസം ഉഴവൂരിന്റെ കുംടുംബാംഗങ്ങളെ മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News