ദിലീപിനെ കാണാന്‍ അമ്മ ജയിലിലെത്തി

കൊച്ചി; നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി ദിലീപിനെ കാണാന്‍ അമ്മ സരോജമെത്തി. ആലുവ സബ് ജയിലിലെത്തിയാണ് അമ്മ ദിലീപിനെ സന്ദര്‍ശിച്ചത്. മകന്‍ അനൂപിനും മരുമകന്‍ സുരാജിനുമൊപ്പമാണ് അമ്മ മകനെ കാണാനെത്തിയത്. 10 മിനിറ്റ് മാത്രമായിരുന്നു സന്ദര്‍ശനം. മാധ്യമങ്ങളോട് ഇവര്‍ പ്രതികരിച്ചിട്ടില്ല.

ദിലീപ് ജയിലിലെത്തി ഒരു മാസം പിന്നിടുമ്പോഴാണ് അമ്മ സരോജം മകനെ കാണാനെത്തിയത്. അമ്മയെ ജയിലില്‍ കൊണ്ടുവരരുതെന്ന നിര്‍ദേശമായിരുന്നു ദിലീപ് ബന്ധുക്കള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ ദിലീപിന്റെ ജയില്‍വാസം നീണ്ടുപോകുന്ന സാഹചര്യത്തിലാണ് അമ്മ മകനെ കാണാനായി ജയിലിലെത്തിയത്. സഹോദരന്‍ അനൂപും സൂരാജുമായിരുന്നു ദിലീപിനെ ജയിലിലെത്തി കാണാറുണ്ടായിരുന്നത്.

അതേസമയം റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 18ലേക്ക് മാറ്റി. പ്രോസിക്യൂഷന്റെ നിലപാട് അറിയിക്കുന്നതിന് വേണ്ടിയാണ് ജാമ്യഹര്‍ജി മാറ്റിയത് .

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍  സി. ശ്രീധരന്‍ നായരും ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ളയും ഹാജരായി. ഹര്‍ജിയില്‍ കുടുതല്‍ വാദത്തിനായി തിയതി നിശ്ചയിക്കുകയായിരുന്നു.

അടുത്ത വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ നിലപാട് രേഖാമൂലം അറിയിക്കണം . ഇന്നലെയാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത് . ദിലീപിന്റെ ജാമ്യാപേക്ഷ മുന്‍പ ്അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു .

അന്വേഷണ സംഘത്തിനും മാധ്യമങ്ങള്‍ക്കും എതിരെ നിരവധി ആരോപണങ്ങള്‍ പുതിയ ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News