ദുല്‍ഖര്‍ കളം മാറ്റുന്നു; മലയാളത്തിന് തീരാ നഷ്ടം

മലയാളത്തിന്റെ ഗ്ലാമര്‍ മുഖമാണ് ദുല്‍ഖര്‍ സല്‍മാന്‍. അന്യഭാഷാ ചലച്ചിത്ര പ്രവര്‍ത്തകരെല്ലാം കണ്ണുവെച്ച താരം. മലയാളത്തിന് പുറമെ നിലവില്‍ അഞ്ച് സിനിമകളുടെ തിരക്കുകളിലാണ് ദുല്‍ഖറിപ്പോള്‍. പക്ഷെ അതൊന്നുമല്ല കാര്യം. ഇനി ഗ്ലാമറിന്റെ ലോകത്തേക്കായി മാറുകയാണ് ദുല്‍ഖര്‍. അതൊരുപക്ഷെ ഒരേസമയം മലയാളികള്‍ക്ക് അഭിമാനവും മലയാളത്തിന് നഷ്ടവുമായിരിക്കും. ആരാധകരെ ഞെട്ടിച്ചു കൊണ്ട് മലയാളത്തിന്റെ കുഞ്ഞിക്കയായ ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്കും അരങ്ങേറ്റത്തിന് ഒരുങ്ങാന്‍ പോവുയാണെന്നാണ് പുതിയ വാര്‍ത്തകള്‍.


റോണി സ്‌ക്രുവാല നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ബോളിവുഡില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നതെന്നാണ് വാര്‍ത്തകള്‍. ഇര്‍ഫന്‍ ഖാന്റെ കൂടെ അക്ഷയ് ഖുറാന സംവിധാനം ചെയ്യുന്ന ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍, മിഥില പല്‍ക്കര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നാണ് പറയുന്നത്. സെപ്റ്റംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

തമിഴിനു പുറമെ ഇപ്പോള്‍ തെലുങ്കിലും താരം അരങ്ങേറ്റം കുറിച്ചു. നടി സാവിത്രിയുടെ ജീവിതം പറയുന്ന മഹാനദി എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ തെലുങ്കില്‍ അഭിനയിക്കാന്‍ പോവുന്നത്. തൊട്ട് പിന്നാലെ ദുല്‍ഖറും സായ് പല്ലവിയും മലയാളത്തില്‍ അഭിനയിച്ച ‘കലി’ എന്ന സിനിമയും തെലുങ്കിലെക്കെത്തുകയാണ്.


മലയാള സിനിമയുടെ പ്രിയതാരത്തിന് അന്യഭാഷയിലും നിരവധി ആരാധകരുണ്ട്. മലയാളത്തിന് പുറമെ ആദ്യമായി ദുല്‍ഖര്‍ അഭിനയിച്ചത് തമിഴിലായിരുന്നു. ‘ഓ കാതല്‍ കണ്‍മണി’ എന്ന ചിത്രത്തില്‍ നിത്യ മേനോന്റെ കൂടെയായിരുന്നു അഭിനയിച്ചിരുന്നത്. ചിത്രം തെലുങ്കിലും ഡബ്ബ് ചെയ്തിട്ടുണ്ട്. അതും മികച്ച വിജയമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News