സഖാവ് മറഡോണയുടെ പിന്തുണ മഡുറോയ്ക്ക്

വെനിസ്വേലയുടെ മഡുറോയ്ക്ക് പിന്തുണയുമായി കാല്‍പ്പന്തുകളിയിലെ മിശിഹ സാക്ഷാല്‍ മറഡോണ.താന്‍ മഡുറോയുടെ കാവലാളാണെന്ന് മറഡോണ ഫേസ്ബുക്കില്‍ കുറിച്ചു. മഡുറോ ആവശ്യപ്പെടുന്ന പക്ഷം ഒരു പട്ടാളക്കാരന്റെ വേഷം ധരിച്ച് സ്വതന്ത്ര വെനിസ്വേലക്കു വേണ്ടി താന്‍ മുന്‍നിരയിലുണ്ടാകും.

മരിക്കും വരെ താനൊരു ഷാവിസ്റ്റായിരിക്കുമെന്നും മറഡോണ ഫേസ്ബുക്കില്‍ കുറിച്ചു. സാമ്രാജ്യത്വത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ മഡുറോ ശക്തനായിരിക്കേണ്ടതുണ്ടെന്നും മറഡോണ ചൂണ്ടുന്നു. വിപ്‌ളവം ജയിക്കട്ടെ എന്നു പറഞ്ഞു കൊണ്ടാണ് മറഡോണ കുറിപ്പ് അവസാനിപ്പിക്കുന്നത്.

വെനിസ്വേല മുന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ അടുത്ത സുഹൃത്തും അനുയായിയുമായിരുന്ന മറഡോണ നേരത്തെ തന്നെ കൈക്കൊണ്ട സാമ്രാജ്വത്വ വിരുദ്ധ നിലപാടുകള്‍ ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News