ചിനാര്‍ മരച്ചുവട്ടില്‍ കവിതകള്‍ ചൊല്ലിയൊരു കലാപം

ശ്രീനഗര്‍: കവിത ഒരേ സമയം കലാപവും പ്രതിരോധവുമാകുന്നതെങ്ങനെയെന്ന് കശ്മീര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കറിയാം. 7 വര്‍ഷക്കാലമായി വിദ്യാര്‍ഥി യുണിയനുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുള്ള സര്‍വകലാശാല കാംപസില്‍ ഇന്നലെ കവിതകള്‍ ചൊല്ലി അവരൊരു പ്രതിഷേധം തീര്‍ത്തു.

കാംപസിലെമ്പാടും തലയുയര്‍ത്തി നിന്ന ചിനാര്‍ മരച്ചുവട്ടില്‍ വിദ്യാര്‍ഥികളെല്ലാം ഒത്തു കൂടി കവിതകള്‍ ചൊല്ലി.പ്രണയത്തിന്റെയും കലാപത്തിന്റെയും വിരഹത്തിന്റെയും അസ്തിത്വ വേദനകളുടെയും കവിതകള്‍. ചിലര്‍ മുഹമ്മദ് ഇഖ്ബാലിന്റെയും ചിലര്‍ കമലാദാസിന്റെയും കവിതകള്‍ ചൊല്ലി.

കശ്മീര്‍ എന്ന സംഘര്‍ഷഭുമിയില്‍ ജനിക്കുകയും ജീവിക്കുകയും ചെയ്യുന്നതിന്റെ വേദനയും ചിലരുടെ കവിതകളിലുണ്ടായിരുന്നു.രാഷ്ട്രീയ സ്വാതന്ത്ര്യം അനുവദിച്ചിട്ടില്ലെങ്കിലും കവിതകളിലൂടെ രാഷ്ട്രീയം ഉറക്കെപ്പറഞ്ഞതിന്റെ ആഹ്‌ളാദത്തലായിരുന്നു വിദ്യാര്‍ഥികളെല്ലാവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here