പഠനമികവിന്റെ അടിസ്ഥാനത്തില്‍ രണ്ട് തരം യൂണിഫോം; മലപ്പുറം സ്‌കൂളിനെതിരെ പ്രതിഷേധം; അന്വേഷണം പ്രഖ്യാപിച്ചു

മലപ്പുറം: ഒരേ ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് രണ്ട് തരം യൂണിഫോം നല്‍കി വിവാദത്തിലാവുകയാണ് മലപ്പുറം പാണ്ടിക്കാട് അല്ഫറൂഖ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍. പഠനത്തില്‍ മികവ് പുലര്‍ത്തുന്നവര്‍ക്കും പിന്നോക്കം നില്‍ക്കുന്നവര്‍ക്കുമാണ് വ്യത്യസ്ത യൂണിഫോം നല്‍കിയിരിക്കുന്നത്. യൂണിഫോമില്‍ വകതിരിവ് വേണ്ടെന്ന് കുട്ടികളും മാതാപിതാക്കളും ആവശ്യപ്പെട്ടിട്ടും ഇത് മാറ്റാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല.

കുട്ടികളില്‍ മാനസികസംഘര്‍ഷമുണ്ടാകാനും കുട്ടികളിലെ മനോഭാവം മാറാനും ഇത്തരത്തിലുള്ള വേര്‍തിരിവ് കാരണമാകുമെന്നും അതിനാല്‍ യൂണിഫോം ഏകീകരിക്കണമെന്നും ചൈള്‍ഡ് ലൈന്‍ അഭിപ്രായപ്പെട്ടു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News