മോദി നിയോഗിച്ച സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ നിഹലാനിയെ മോദി സര്‍ക്കാര്‍ പുറത്താക്കി; പ്രസൂണ്‍ ജോഷി പകരക്കാരന്‍

ദില്ലി: സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പഹ്‌ലാജ് നിഹലാനിയെ കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കി. സെന്‍സര്‍ ബോര്‍ഡിന്റെ തലപ്പത്തിരുന്ന് അനാവശ്യ വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതാണ് നിഹലാനിയ്ക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തലുകള്‍. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 2015ല്‍ ആണ് നിഹലാനിയെ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ സ്ഥാനത്ത് നിയമിച്ചത്.

എന്നാല്‍ പുറത്താക്കാനുള്ള വ്യക്തമായ കാരണം കേന്ദ്രം അറിയിച്ചിട്ടില്ല. ഗാനരചയിതാവ് പ്രസൂണ്‍ ജോഷിയെ പുതിയ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനാക്കിയതായി കേന്ദ്രം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here