കനകമല ഐഎസ് കേസില്‍ കാസര്‍ഗോഡ് സ്വദേശി മൊയ്‌നുദീനെ പ്രതി ചേര്‍ത്തു

കൊച്ചി: കണ്ണൂര്‍ കനകമലയില്‍ ഐഎസ് പ്രവര്‍ത്തനത്തിന് ഗൂഢാലോചന നടത്തിയ കേസില്‍ നേരത്തേ ആറ് പേരെ പ്രതികളാക്കി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാസര്‍ഗോഡ് സ്വദേശി മൊയ്‌നുദീന്‍ പാറക്കടവത്തിനെയും പ്രതി ചേര്‍ത്തിരിക്കുന്നത്. ഗള്‍ഫിലുളള മറ്റ് പ്രതികള്‍ക്ക് സാന്പത്തിക സഹായം നല്‍കിയെന്ന കേസാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുളളത്.

സംസ്ഥാനത്തെ തന്ത്രകപ്രധാനമേഖലകളില്‍ ആക്രമണം നടത്തുന്നതോടൊപ്പം, ജഡ്ജിമാര്‍, രാഷ്ട്രീയ നേതാക്കള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ ആക്രമിക്കാനായിരുന്നു ഇവര്‍ കനകമലയില്‍ യോഗം ചേര്‍ന്ന് ഗൂഢാലോചന നടത്തിയത്. വാട്‌സ് ആപ്, ടെലഗ്രാം തുടങ്ങീ സോഷ്യല്‍ മീഡിയകള്‍ വ!ഴിയായിരുന്നു ഇവര്‍ യോഗം ആസൂത്രണം ചെയ്തത്.

2009  2010ല്‍ ലൗ ജീഹാദ് എന്ന ഭീകരപ്രവര്‍ത്തനത്തിന് റിക്രൂട്ടിംഗ് പദ്ധതി പുറത്തുവരുന്നതിന് കാരണക്കാരനായ ജഡ്ജിയെയും ശരീ അത്തിനെ എതിര്‍ത്ത മറ്റൊരു ജഡ്ജിയെയും അടക്കം വിഐപികളെ വധിക്കാനായിരുന്നു പദ്ധതി. കഴിഞ്ഞ ഒക്‌ടോബറിലാണ് ആറ് പേരെ പ്രതികളാക്കി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് യുഎപിഎ നിയമപ്രകാരവും ആയുധം ശേഖരിക്കല്‍, രാജ്യത്തിനെതിരേ യുദ്ധം പ്രഖ്യാപിക്കല്‍ തുടങ്ങീ നിരവധി വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here