പ്രവാസിയുവാവിനെ തട്ടികൊണ്ട് പോയി 25 ലക്ഷം തട്ടിയെടുക്കാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘം പിടിയിലായി

മലപ്പുറം: പ്രവാസി യുവാവിനെ തട്ടിക്കൊണ്ട് പോയി 25 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട ക്വട്ടേഷന്‍ സംഘം പിടിയില്‍. ചക്കിങ്ങല്‍ത്തൊടി അബ്ദുള്‍ റഷീദ്, പണ്ടാരത്തൊടി സജാദ്, ഓലപ്പുലാന്‍ സക്കീര്‍, കോപ്പിലാക്കല്‍ സൈദലവി എന്നിവരാണ് പിടിയിലായത്.മുഖ്യസൂത്രധാരന്‍ ഉള്‍പ്പെടെ രണ്ടുപേരെക്കൂടി പിടികൂടാനുണ്ട്.

വേങ്ങര ചേറൂര്‍ സ്വദേശി അബ്ദുള്‍ മുനീറിനെയാണ് സംഘം തട്ടിക്കൊണ്ട് പോയത്. കാറും മൊബൈലും തട്ടിയെടുത്തശേഷം ചട്ടിപ്പറമ്പിലെ ആളൊഴിഞ്ഞയിടത്ത് കസ്റ്റഡിയില്‍ വെച്ച് മര്‍ദ്ദിച്ച് അവശനാക്കിയിരുന്നു. തുടര്‍ന്ന് ഭാര്യയുടെ ഫോണില്‍ വിളിച്ചാണ് സംഘം പണം ആവശ്യപ്പെട്ടത്. വേങ്ങരപോലിസില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ജില്ലാപോലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.

കുടുങ്ങുമെന്ന് ഉറപ്പായതോടെ സംഘം മുനീറിനെ ഉപേക്ഷിച്ചു. ഇയാള്‍ കോട്ടപ്പടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രതികളെ മലപ്പുറം ജെ എഫ് സി എം കോടതിയില്‍ ഹാജരാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here