എട്ട് ദിവസം ജനവാസകേന്ദ്രങ്ങളില്‍ ഭീതിപരത്തിയ കാട്ടനക്കൂട്ടം ഒടുവില്‍ കാടുകയറി

പാലക്കാട്; കഴിഞ്ഞ എട്ട് ദിവസമായി പാലക്കാട്ടെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഭീതി പരത്തിയ കാട്ടാനക്കൂട്ടം കാടുകയറി. കല്ലേക്കാട് വനത്തിലേക്ക് രാത്രിയോടെയാണ് കാട്ടാനക്കൂട്ടത്തെ എത്തിച്ചത്. വയനാട്ടില്‍ നിന്നെത്തിയ വനം വകുപ്പിന്റെ വിദഗ്ധ സംഘത്തിന്റെ നേതൃത്വലാണ് ദൗത്യം പൂര്‍ത്തീകരിച്ചത്.

വനം വകുപ്പധികൃതരും പോലീസും നാട്ടുകാരുമെല്ലാം ദിവസങ്ങളോളം ഉറക്കമിളച്ച് പരിശ്രമിച്ചാണ് നാട്ടിലിറങ്ങിയ കാട്ടു കൊമ്പന്‍മാരെ തിരികെ കാടുകയറ്റിയത്. നാട്ടുകാരുടെ ഉറക്കം കെടുത്തി കാട്ടു കൊമ്പന്‍മാര്‍ നാട്ടില്‍ വിലസിയത് എട്ട് ദിവസം. ഈ മാസം നാലിന് മാങ്കുറിശ്ശിയില്‍ കണ്ട കാട്ടാനക്കൂട്ടം പെരിങ്ങോട്ടു കുറിശ്ശിയിലും പാലപ്പുറത്തും പിന്നീട് തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയിലേക്കു മെല്ലാമെത്തി ഇതിനിടയില്‍ ഭാരതപ്പുഴയില്‍ തമ്പടിച്ചത് രണ്ട് പകല്‍.

വ്യാഴാഴ്ച മങ്കര റെയില്‍വേ സ്റ്റേഷനടുത്ത് ഭാരതപ്പുഴയില്‍ നിലയുറപ്പിച്ച കാട്ടാനക്കൂട്ടക്കൂട്ടത്തെ രാത്രി മുഴുവന്‍ പരിശ്രമിച്ചാണ് വനം വകുപ്പിന്റെ പ്രത്യേക സംഘവും നാട്ടുകാരും ചേര്‍ന്ന്‌കോ ങ്ങാട് മൈലം പള്ളിയിലെത്തിച്ചത്. പടക്കമെറിഞ്ഞും തീ പന്തം കാണിച്ച് ഭയപ്പെടുത്തിയാണ് ആനകളെ കാട്ടിലേക്ക് വഴിതെളിച്ചത്. പകല്‍ തന്നെ കാട്ടിലേക്ക് കയറ്റാനായി മുണ്ടൂരിനും കല്ലേക്കാടിനുമിടയില്‍ ദേശീയപാതയില്‍ ഗതാഗതം നിര്‍ത്തി വെച്ചു.. എന്നാല്‍ ദേശീയ പാത മുറിച്ചു കടന്നെങ്കിലും കൊമ്പന്‍മാര്‍ മാര്‍ വീണ്ടും തിരികെയെത്തി മൈലം പള്ളിയില്‍ നിലയുറപ്പിച്ചതോടെ കാര്യങ്ങള്‍ പ്രതിസന്ധിയിലായി.

താത്ക്കാലികമായി ദൗത്യം നിര്‍ത്തിവെച്ചു. വൈകുന്നേരത്തോടെ ദേശീയ പാതയില്‍ വീണ്ടും ഗതാഗതം നിര്‍ത്തി വെച്ച്മൂന്ന് മണിക്കൂറിലേറെ നേരം നീണ്ട പരിശ്രമം. ഒടുവില്‍ സന്ധ്യ കഴിഞ്ഞതോടെ ദേശീയ പാത മുറിച്ച് കടന്ന് കല്ലേക്കാട് വനത്തിലേക്ക് കാട്ടാനക്കൂട്ടം കടന്നു.. തമിഴ്‌നാട്ടില്‍ നിന്ന് രണ്ട്കുങ്കിയാനയെ എത്തിച്ചിരുന്നെങ്കിലും ഇവയുടെ സേവനം അവശ്യമായി വന്നില്ല.

കാട്ടാനക്കൂട്ടം നാട്ടിലേക്ക് ഇറങ്ങുന്നത് തടയാനായി രണ്ട് ദിവസം വനാതിര്‍ത്തിയില്‍ കുങ്കിയാനകളെ ഉപയോഗിച്ച് നിരീക്ഷണം നടത്തുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. നാടിനെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ കൊമ്പന്‍മാര്‍ എട്ട് ദിവസത്തിന് ശേഷം കാട് കയറിയപ്പോള്‍ള്‍ നാട്ടുകാര്‍ക്കും വനംവകുപ്പുദ്യോഗസ്ഥര്‍ക്കും ഒരു പോലെ ആശ്വാസമാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here