യുപിയില്‍ ആശുപത്രിയില്‍ കുട്ടികള്‍ മരിച്ച സംഭവം ;ആരോപണങ്ങള്‍ നിഷേധിച്ച് സര്‍ക്കാര്‍

ഖൊരക്ക്പൂര്‍: കുട്ടികള്‍ മരിച്ച സംഭവം ആരോപണങ്ങള്‍ നിഷേധിച്ച് സര്‍ക്കാര്‍കുട്ടികള്‍ മരിച്ചത് ഓക്‌സിജന്റെ ലഭ്യതക്കുറവുമൂലമാണെന്ന ആരോപണം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിഷേധിച്ചു.

ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനിക്ക് ഭീമമായ തുക നല്‍കാനുണ്ടെന്നു സ്ഥിരീകരിച്ച അധികൃതര്‍ പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ ചുമതലപ്പെടുത്തിയെന്നും വ്യക്തമാക്കി.

ഏഴു കുട്ടികള്‍ മാത്രമാണ് മരിച്ചതെന്നും 30 കുട്ടികള്‍ മരിച്ചെന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. രണ്ടു ദിവസം മുന്‍പ് മുഖ്യമന്ത്രി യോഗി അദിത്യനാഥ് ആശുപത്രി സന്ദര്‍ശിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News