ഉത്തര്‍പ്രദേശിലെ ആശുപത്രിയിലെ മരണം നിസാരവല്‍ക്കരിക്കാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമം ; മരിച്ചത് 60 പേരെന്ന് ആശുപത്രി അധികൃതര്‍; 7 പേര്‍ മാത്രമെന്ന് സര്‍ക്കാര്‍

ഖൊരക്ക്പൂര്‍: ഉത്തര്‍പ്രദേശിലെ ഖൊരക്ക് പൂരില്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവം നിസാരവല്‍ക്കരിക്കാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമം.അഞ്ചു ദിവസത്തിനിടെ മരിച്ചത് 60 എന്ന് ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍ മരിച്ചത് 7 പേര്‍ മാത്രമെന്ന നിലപാടിലാണ് ബിജെപി സര്‍ക്കാര്‍ . യോഗി ആദിത്യ നാഥിന്റെ മണ്ഡലത്തിലാണ് സംഭവം.

ഖൊരക്ക് പൂരിലെ ബാബ രാഘവ് ദാസ്(ബിഡിഎസ്) ആശുപത്രിയിലാണ് ദാരുണസംഭവം അരങ്ങേറിയത്. ആശുപത്രിയിലേക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനി ഓക്‌സിജന്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതാണ് അപകടത്തിന് കാരണം. വ്യാഴാഴ്ച രാത്രിയാണ് ആദ്യം അപകടം സംഭവിക്കുന്നത്.

24 മണിക്കൂറിനിടെ 30 കുട്ടികള്‍ മരിച്ചതെന്നാന്നായിരുന്നു് ആദ്യ റിപ്പോര്‍ട്ടുകള്‍.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ മണ്ഡലത്തിലാണ് അപകടം നടന്നിരിക്കുന്നത്. രണ്ടാഴ്ചകള്‍ക്ക് മുന്‍പ് ആദിത്യനാഥ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

ഓക്‌സിജന്‍ വിതരണ കമ്പനിക്ക് പണം കുടിശിക വരുത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 66 ലക്ഷം രൂപ ആശുപത്രി കമ്പനിക്ക് കുടിശിക വരുത്തിയിരുന്നുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News