ചികിത്സ കിട്ടാതെ മരണം: ആരോഗ്യ വകുപ്പ് അന്വേഷണം ഇന്ന് പൂര്‍ത്തിയാകും

മുരുകന്റെ മരണം സംബന്ധിച്ചുള്ള ആരോഗ്യവകുപ്പിന്റെ അന്വേഷണം ഇന്ന് പൂര്‍ത്തിയാകും. എന്നാല്‍ റിപ്പോര്‍ട്ട് വൈകും. മുരുകനെ എത്തിച്ച തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രി ഒഴികെ എല്ലാ ആശുപത്രികള്‍ക്കെതിരെയും കേസെടുക്കുമെന്നാണ് സൂചന.

അതേസമയം പൊലീസ് അന്വേഷണത്തില്‍ ഡ്യൂട്ടി ഡോക്ടര്‍മാരും ആശുപത്രി മാനേജ്‌മെന്റും പ്രതികളാകും. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ സരിതയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് മുരുകന്റെ മരണം സംബന്ധിച്ച് ആശുപത്രികളില്‍ പരിശോധന നടത്തിയത്. സംഘത്തിന്റെ അന്വേഷണം ഇന്ന് പൂര്‍ത്തിയാകും.

മുരുകന് പ്രാഥമിക ചികിത്സ നല്‍കിയ കൊല്ലത്തെ ആശുപത്രി മുതല്‍ ചികത്സ നിഷേധിച്ച കൊല്ലത്തെയും തിരുവനന്തപുരത്തെയും ആശുപത്രികളിലാണ് സംഘം പരിശോധന നടത്തുന്നത്. എന്നാല്‍ അവധി ദിനങ്ങള്‍ കാരണം റിപ്പോര്‍ട്ട് സമര്‍പ്പണം വൈകുമെന്നാണ് സൂചന.

മുരുകനെ എത്തിച്ച തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രി ഒഴികെ എല്ലാ ആശുപത്രികള്‍ക്കെതിരെയും കേസെടുക്കുമെന്നാണ് സൂചന. ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിന് സമാന്തരമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സുപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം പ്രത്യേക അന്വേഷണവും നടത്തിയിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഡ്യൂട്ടി ഡോക്ടര്‍മാരും ആശുപത്രി മാനേജ്‌മെന്റും പ്രതികളാകും. ഇന്ത്യന്‍ ശിക്ഷാ നിയമം 304 അനുസരിച്ച് മന:പൂര്‍വമല്ലാത്ത നരഹത്യയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

എന്നാല്‍ 304 പ്രകാരം ഡോക്ടര്‍മാര്‍ക്കതിരെ കേസെടുത്ത് അറസ്റ്റ് ചെയ്താല്‍ സമരമാരംഭിക്കാനാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ന്റെ ആലോചന. എന്നാല്‍ ഡോക്ടര്‍മാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കര്‍ശനനടപടിയെടുക്കാനാണ് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News