നാട്ടിലിറങ്ങി കാട്ടുപന്നിക്കൂട്ടം കൃഷിയിടങ്ങള്‍ തകര്‍ത്തു

കോട്ടയം: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഭീതി വിതച്ച് കാട്ടുപന്നികൂട്ടം. കാളകെട്ടി മേഖലയില്‍ നാട്ടിലേക്കിറങ്ങിയ കാട്ടുപന്നികള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു. കപ്പ, ചേമ്പ്, വാഴ തുടങ്ങി നടുതല കൃഷികളാണ് കാട്ടുപന്നികള്‍ നശിപ്പിച്ചത്.

കാട്ടുപന്നികള്‍ ഒരു കൃഷിയിടം ലക്ഷ്യംവച്ചിറങ്ങിയാല്‍ പിന്നെ അത് പൂര്‍ണമായി നശിപ്പിച്ചശേഷമെ പിന്‍മാറുകയുള്ളു. വനവിസ്തൃതിയില്‍ ഉണ്ടായ കുറവുമൂലമാണ് കാട്ടുപന്നികള്‍ സമീപഗ്രാമങ്ങളിലേക്ക് കൂട്ടത്തോടെയിറങ്ങി കൃഷിനശിപ്പിക്കുന്നത്.

വന്യജീവി സംരക്ഷണനിയമം ഉള്ളതുകൊണ്ട് ഇവയെ തുരത്താനോ ആക്രമിക്കാനോ കഴിയാത്ത അവസ്ഥയാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. വരും ദിനങ്ങളിലും കാട്ടുപന്നികളുടെ ആക്രമണം ഉണ്ടാകുമെന്ന ഭയത്തിലാണ് കര്‍ഷകര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News