മാര്‍ച്ചില്‍ തന്നെ ദിലീപ് സംശയത്തിന്റെ നിഴലില്‍;ദിലീപിന്റെ ജാമ്യാപേക്ഷയിലെ വാദങ്ങളെ എതിര്‍ത്ത് പൊലീസ്;കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി :ദിലീപിനെതിരെ പോലീസ്.ദിലീപ് വാട്‌സാപ്പ് വഴി കൈമാറിയ വിവരം പരാതിയായി കണക്കാക്കാനാവില്ലെന്ന് പോലീസ്.മാര്‍ച്ച് 28നാണ് പള്‍സര്‍ സുനി ദിലീപിനെ വിളിച്ചത്.എന്നാല്‍ ദിലീപ് പരാതി നല്‍കിയത് ഏപ്രില്‍ 22നാണ്. ഇക്കാര്യങ്ങള്‍ സത്യവാങ്മൂലത്തിലൂടെ പോലീസ് ഹൈക്കോടതിയെ അറിയിക്കും.

ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പോലീസിനെതിരെ പരാമര്‍ശം നടത്തിയിരുന്നു. പള്‍സര്‍ സുനി തന്നെ വിളിച്ച് ബ്ലാക്ക് മെയില്‍ ചെയ്തുവെന്നത് സംബന്ധിച്ച് പരാതി നല്‍കാന്‍ വൈകി എന്ന് പോലീസ് പറയുന്നത് തെറ്റാണെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. സുനിയുടെ കത്ത് ലഭിച്ച ഉടന്‍ തന്നെ അത് വാട്‌സാപ്പ് വഴി ഡിജിപി യ്ക്ക് അയച്ചിരുന്നുവെന്നും ദിലീപ് സൂചിപ്പിച്ചിരുന്നു.

ഈ വാദങ്ങളെയാണ് പോലീസ് എതിര്‍ക്കുന്നത്. വാട്‌സാപ്പ് വഴി കത്ത് കൈമാറിയെങ്കിലും രേഖാമൂലം പരാതി എഴുതി നല്‍കിയിട്ടില്ലെന്ന് പോലീസ് പറയുന്നു. വാട്‌സാപ്പിലൂടെ കത്തയച്ചത് പരാതിയായി കണക്കാക്കാനാവില്ല. പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിനെ വിളിച്ചത് മാര്‍ച്ച് 28നാണ്.

എന്നാല്‍ ദിലീപ് പരാതി നല്‍കിയതാകട്ടെ ഏപ്രില്‍ 22നും.25 ദിവസം വൈകി ദിലീപ് പരാതി നല്‍കിയത് ദുരൂഹമാണ്.മാര്‍ച്ചില്‍ തന്നെ ദിലീപ് സംശയത്തിന്റെ നിഴലിലായിരുന്നെന്നും പോലീസ് പറയുന്നു.

ഇക്കാര്യങ്ങളെല്ലാം പോലീസ് സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിക്കും.
അടുത്ത വെളളിയാഴ്ച ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്ന വേളയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് പോലീസിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News