ഇങ്ങനെയുമുണ്ടോ സംഘി ന്യായീകരണം; ടൈസ് നൗ അവതാരകയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

ഇങ്ങനെയുമുണ്ടോ സംഘി ന്യായീകരണം; ടൈസ് നൗ അവതാരകയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ ആശുപത്രിയില്‍ 30 കുട്ടികള്‍ ഉള്‍പ്പെടെ 60 പേര്‍ കുട്ടികള്‍ ദാരുണമായി മരിച്ച സംഭവം ഒട്ടുമിക്ക ദേശീയ മാദ്ധ്യമങ്ങള്‍ക്കും വാര്‍ത്തയേ ആയിരുന്നില്ല.

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാതിരുന്നതിലെ മാനുഷിക വിഷയം ഉള്‍ക്കൊള്ളാതിരുന്ന മാദ്ധ്യമ പുലികള്‍ അതിനെ മ്ലേഛമായ ഭാഷയില്‍ ന്യായീകരിച്ചതാണ് സോഷ്യല്‍
മീഡിയയെ ചൊടിപ്പിച്ചത്.

രാജ്യത്തെ ഞെട്ടിച്ച സംഭവം പുറത്തുവന്നിട്ടും കേന്ദ്ര സര്‍ക്കാര്‍’സ്‌പോണ്‍സേര്‍ഡ്’ പരിപാടികള്‍ അവതരിപ്പിക്കുന്ന തിരക്കിലായിരുന്നു ദേശീയ മാധ്യമങ്ങള്‍ ഇന്നലെ. ഒരു പടി കൂടി കടന്ന് 30 കുഞ്ഞുങ്ങളുടെ മരണം ഒരു വിഷയമേ അല്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ടൈംസ് നൗ വാര്‍ത്താ ചാനലിലെ അവതാരക നവിക കുമാര്‍.

ഇന്നലെ രാത്രി നടന്ന ന്യൂസ്ഹവര്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു വ്യാപക പ്രതിഷേധമുയര്‍ത്തുന്ന സംഭവത്തിനാധാരം. ചാനലിന്റെ മാനേജിങ് എഡിറ്റര്‍ കൂടിയായ ഇവര്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ പ്രസ്താവനയാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നത്.

ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു പാനലിസ്റ്റ് കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയ സംഭവത്തിലെ ആദിത്യനാഥ് സര്‍ക്കാര്‍ അനാസ്ഥ ചൂണ്ടിക്കാണിച്ചപ്പോളായിരുന്നു നവിക കുമാറിന്റെ പ്രതികരണം.

ചര്‍ച്ച വന്ദേമാതരത്തെ കുറിച്ചാണ്. നിങ്ങള്‍ എന്തിനാണ് യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്നും ഒളിച്ചോടുന്നതെന്ന് ഇവര്‍ ആക്രോശിച്ചു. ഉത്തര്‍പ്രദേശിലെ മദ്രസകളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി അയച്ചുതരണമെന്ന് ആദിത്യനാഥ് സര്‍ക്കാരിന്റെ ഉത്തരവിനെക്കുറിച്ചായിരുന്നു ഇന്നലെ ചാനലിെഅന്തി ചര്‍ച്ച.

ആഗസ്റ്റ് 15ന് മദ്രസകളില്‍ ത്രിവര്‍ണപതാക ഉയര്‍ത്തണം, ദേശീയഗാനം ആലപിക്കണം, സ്വാതന്ത്ര്യസമരപോരാളികളെ ആദരിക്കണം, ആഘോഷ പരിപാടികളുടെ ദൃശ്യങ്ങള്‍ അതാത് ജില്ലാ ന്യൂനപക്ഷ ഓഫീസര്‍ക്ക് അയച്ചുകൊടുക്കണം എന്നിവയാണ് ഉത്തരവിലെ  നിബന്ധനകള്‍.

ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നപ്പോള്‍ എന്ത് കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചു കൂടാ എന്ന മട്ടിലായിരുന്നു ചര്‍ച്ച തൊട്ടുപിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഇവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി തന്നെ ട്വിറ്ററില്‍ വിമര്‍ശനവുമായെത്തി.

‘എന്തിനാണ് വന്ദേമാതരത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ കുഞ്ഞുങ്ങളുടെ മരണത്തെ കുറിച്ച് പറഞ്ഞ് നിങ്ങള്‍ ആളുകളെ  വ്യതിചലിപ്പിക്കുന്നത് എന്തിനെന്നായിരുന്നു ഒരു അവതാരക പറഞ്ഞത്.

ദൈവം മിഡീയയെ രക്ഷിക്കട്ടെ’ എന്നായിരുന്നു രജ്ദീപ് സര്‍ദേശായുടെ ട്വീറ്റ്.മുന്‍പും പല ഘട്ടങ്ങളിലും നരേന്ദ്രമോദിക്കും ബി.ജെ.പി നേതാക്കള്‍ക്കും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴൊക്കെ വീണവായിച്ച ടൈംസ് നൗ കുട്ടികളുടെ ദാരുണ മരണത്തെപ്പോലും നിസാരവത്കരിക്കുന്നതിനെ കടുത്ത ഭാഷയിലാണ് സോഷ്യല്‍ മീഡിയ വിമര്‍ശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News