അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയിലെ ഉമ്മന്‍ചാണ്ടിയുടെ നിലപാട് സ്വാഗതാര്‍ഹം; മന്ത്രി എം എം മണി

ഇടുക്കി: സമവായമുണ്ടായാല്‍ അതിരപ്പള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി എംഎം മണി. വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നിലപാട് സ്വാഗതാര്‍ഹമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി കെ എസ് ഇ ബി ഉപേക്ഷിച്ചിട്ടില്ലെന്നും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും മന്ത്രി ഇടുക്കിയില്‍ പറഞ്ഞു.

അതിരപ്പള്ളി പദ്ധതി പൊതു ചര്‍ച്ചയിലൂടെ സമവായത്തിലെത്തിച്ച് നടപ്പിലാക്കണമെന്നാണ് ഉമ്മന്‍ചാണ്ടി നേരത്തെ വ്യക്തമാക്കിയത്. എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ പി സി സി പ്രസിഡന്റ് എം എം ഹസനും ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here