ഉഴവൂര്‍ വിജയന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു; ഓഡിയോ സംഭാഷണമടക്കം പരിശോധിക്കും

തിരുവനന്തപുരം: എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ മരത്തില്‍ അന്വേഷണത്തിന് ഡിജിപി ഉത്തരവ് ഇട്ടു. ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുക. എന്‍ സി പി കോട്ടയം ജില്ലാകമ്മറ്റി മരണത്തെ പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. സമാന ആവശ്യം ഉന്നയിച്ച് പായ്ച്ചിറ നവാസും ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

കേരളാ അഗ്രോ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ സുള്‍ഫിക്കര്‍ മയൂരിയുടെ മാനസിക പീഢനത്തെ തുടര്‍ന്നാണ് ഉഴവൂര്‍ വിജയന്റെ ആര്യോഗ നിലവിഷളായതായിട്ടാണ് പായ്ച്ചിറ നവാസിന്റെ പരാതിയില്‍ പറയുന്നത്. നേരത്തെ ഈ വിഷയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ഓഡിയോ സംഭാഷണവും കേസ് അന്വേഷത്തിന്റെ ഭാഗമായി പരിശോധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here