ദില്ലി: രാജ്യമെന്നല്ല ലോകം തന്നെ ഞെട്ടിയ ദുരന്തമായിരുന്നു യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലമായ ഗോരഖ്പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 63 പിഞ്ചുകുഞ്ഞുങ്ങള്‍ പിടഞ്ഞ് മരിച്ച സംഭവം. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരുമെല്ലാം ഞെട്ടല്‍ വ്യക്തമാക്കിയിട്ടും പ്രധാനമന്ത്രി മാത്രം ദുരന്തത്തെക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല.
മോദിയെക്കുറിച്ച് ഏവര്‍ക്കും അറിയാവുന്നതാണ്. ലോകത്തിന്റെ ഏത് കോണില്‍ പോലും അപകടമോ ദുരന്തമോ ഉണ്ടായാല്‍ ആദ്യം പ്രതികരണവുമായെത്തുന്ന ആളാണ് പ്രധാനമന്ത്രി. എന്നിട്ടും രാജ്യതലസ്ഥാനത്തിന്റെ മൂക്കിന്‍ തുമ്പിലുള്ള ഗൊരഖ് പൂര്‍ ദുരന്തത്തില്‍ മാത്രം മോദിക്ക് മിണ്ടാട്ടമില്ല.
വിഷയത്തില്‍ ഇതുവരേയും ഒരു അനുശോചന കുറിപ്പു പോലും പുറത്തിറക്കാതിരിക്കുന്ന മോദിയെ കൊന്ന് കൊലവിളിക്കുകയാണ് സോഷ്യല്‍ മീഡിയ. പോര്‍ച്ചുഗലില്‍ ഉണ്ടായ കാട്ടുതീ ദുരന്തത്തെ പോലും അപലപിച്ച മോദിജിക്ക് എന്തുകൊണ്ടാണ് യു പിയിലെ പിഞ്ചുകുഞ്ഞുങ്ങളുടെ പ്രാണവേദന മാത്രം കാണാനാകാത്തതെന്നാണ് ചോദ്യം.
മോദിയുടെ അടുത്ത അനുയായിയായ യോഗി ഭരിക്കുന്ന സംസ്ഥാനത്തായതിനാലാണോ എന്നാണ് ഏറിയപങ്ക് ചോദ്യങ്ങളും. ആം ആദ്മി പാര്‍ട്ടിയുടെ കര്‍ഷക റാലിക്കിടെ ഗജേന്ദ്രസിങ്ൃ ജീവനൊടുക്കിയപ്പോള്‍ ദു;ഖം രേഖപ്പെടുത്തിക്കൊണ്ടുള്ള മോദിയുടെ ട്വിറ്റും മോദി അധികാരത്തിലെത്തുന്നതിന് മുന്‍പ് കര്‍ഷക ആത്മഹത്യയില്‍ ദു:ഖം രേഖപ്പെടുത്തിക്കൊണ്ടുള്ള പഴയ ട്വീറ്റുകളുമെല്ലാം സോഷ്യല്‍ മീഡിയയില് ചോദ്യമാകുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here