കറേജ് പെക്കുസന്‍, ലാകിക്‌പെസിക് ബ്ലാസ്റ്റേഴ്‌സിന്റെ തുറുപ്പുചീട്ടുകളെക്കുറിച്ചറിയണം

കൊച്ചി: ഘാനയില്‍ നിന്നുള്ള കറേജ് പെക്കുസന്‍, സെര്‍ബിയക്കാന്‍ ലാകിക്‌പെസിക് എന്നീ യുവതാരങ്ങള്‍ കഴിഞ്ഞ ദിവസമാണ് ബ്ലാസ്റ്റേഴ്‌സുമായി കരാറില്‍ എത്തിയത്. ഇതോടെ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം അടക്കം വിദേശ താരങ്ങളുടെ എണ്ണം മൂന്നായി.

അറ്റാക്കിംഗ് മിഡ് ഫീല്‍ഡറായാണ് പെക്കുസന്‍ ടീമില്‍ എത്തുന്നത്. സ്‌ളോവേനിയന്‍ ക്ലബായ കോപ്പര്‍ എഫ് സിയില്‍ നിനാണ് പെക്കുസന്‍ പുതിയ ക്ലബില്‍ എത്തുന്നത്. 23 മത്സരങ്ങളില്‍ നിന്ന് 4 ഗോളുകള്‍ ഈ 22 കാരന്‍ നേടിയിട്ടുണ്ട്. ഏത് പൊസിഷനില്‍ നിന്നും ലോങ്ങ് റേഞ്ച് ഷോട്ടുകള്‍ ഉതിര്‍ക്കാനുള്ള ക!ഴിവാണ് പെക്കുസന്റെ പ്രത്യേകത, ആരാധകരുടെ പ്രിയതാരം ഹോസു പ്രിറ്റോയെ സിന്‍സിനാറ്റി എഫ് സിയുമായി കരാര്‍ പുതുക്കിയതോടെയാണ് പുതിയ താരത്തെ ബ്ലാസ്റ്റേ!ഴ്‌സ് കണ്ടെത്തിയത്.

25 വയസ്സുള്ള ലാലിക് പെസിക് സെന്‍ര്‍ ബാക്ക് പൊസിഷനിലാണ കളിക്കുക. സെര്‍ബിയ ആസ്ട്രിയ എന്നിവിടങ്ങളിലെ ക്ലബുകള്‍ക്കായി ആറടി നാലിഞ്ച് ഉയരമുള്ള പെസിക് ബൂട്ട് കെട്ടിയിട്ടുണ്ട്. പ്രതിരോധത്തിലെ വിശ്വസ്ത താരം ആരോണ്‍ ഹ്യൂസ് പോയ ഒ!ഴിവിലാണ് പെസികിനെ കോച്ച് റെനി മ്യൂളന്‍സ്റ്റീന്‍ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News