സ്ത്രീസംരക്ഷണത്തിനായുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നു; പുരുഷനെ അടിമകളാക്കാന്‍ ശ്രമം; പി സി ജോര്‍ജ്

കൊല്ലം: സ്ത്രീകളുടെ സംരക്ഷണത്തിന് തയ്യാറാക്കിയ നിയമം തെറ്റായി വ്യാഖ്യാനിച്ച് പുരുഷന്‍മാരെ അടിമകളാക്കാന്‍ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് പി.സി. ജോര്‍ജ്ജ് എം.എല്‍.എ പുത്തൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏതെങ്കിലും ഒരു സ്ത്രീ പരാതി കൊടുത്താല്‍ പുരുഷനെ പിടിച്ച് അകത്തിടുന്നത് ശരിയല്ല. ഈ അവസ്ഥ മാറിയേ മതിയാകു.

സ്ത്രീയുടെ പരാതിയില്‍ കഴമ്പുണ്ടോയെന്ന് പരിശോധിച്ച ശേഷമേ നടപടി എടുക്കാന്‍ പാടുള്ളു. അതല്ലെങ്കില്‍ പുരുഷ സംരക്ഷണത്തിന് പുതിയ നിയമം കൊണ്ടുവരേണ്ടി വരും. ചലച്ചിത്ര നടന്‍ ദിലീപ് നിരപരാധിയെന്ന് തെളിഞ്ഞുവരികയാണ്. പൊലീസ് ഉന്നയിച്ച 19 ആരോപണങ്ങളും കളവാണെന്ന് തെളിഞ്ഞിരിക്കുന്നു. ദിലീപിനെ അറസ്റ്റ് ചെയ്തദിലീപ് നിരപരാധിയാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കയാണ്.

പൊലിസ് ഉന്നയിച്ച പത്തൊന്‍പത് ആരോപണങ്ങളും കളവാണെന്ന് തെളിഞ്ഞിരിക്കയാണ്. ദിലീപിനെ അറസ്റ്റ് ചെയ്തതുള്‍പ്പടെയുള്ള കാര്യങ്ങളിലെ ഗൂഡാലോചനയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്തേണ്ട ഗതികേടിലാണ് പൊലീസ്. കോടതിയില്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യ ഹര്‍ജ്ജിയില്‍ പറയുന്നത് സത്യമായ കാര്യമാണെന്നാണ് തന്റെ വിശ്വാസം. ദിലീപ് കുറ്റക്കാരനല്ലെന്ന് താന്‍ ഇതുവരെ പറഞ്ഞിട്ടില്ല. നടി പീഡിപ്പിക്കപ്പെട്ടെങ്കിലും ഇല്ലെങ്കിലും ഒരുകാര്യം ശ്രദ്ധേയമാണ്. അവരെ വഴിയില്‍ ഇറക്കിവിടുകയായിരുന്നില്ല, മറിച്ച് സംരക്ഷണം ലഭിക്കുന്ന ആളുടെ വീടിന് മുന്നില്‍ ഇറക്കിവിടാനാണ് പ്രതി മനസ്സ് കാണിച്ചതെന്നും പി.സി. ജോര്‍ജ്ജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here