മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിലെ ആദ്യ ഗാനമെത്തി. ആദ്യത്തെ പാട്ടിന്റെ വരവറിയിക്കുന്ന പോസ്റ്റര്‍ തന്നെ ഫാന്‍സിനെ ആവേശലഹരിയിലാക്കിയിരുന്നു. തപ്പ് തപ്പ് എന്ന് തുടങ്ങുന്ന ഗാനം വമ്പന്‍ ഹിറ്റായി മാറുകയാണ്. ‘ചേട്ടായിമാരേ, ആടാനും പാടാനും റെഡി ആയിക്കോ!’ എന്ന കിടിലന്‍ ആഹ്വാനവുമായാണ് പോസ്റ്റര്‍ ആരാധകരിലേയ്‌ക്കെത്തിയത്. അതേ ആവേശത്തോടെ മമ്മൂക്ക ഫാന്‍സ് ഗാനം ഏറ്റെടുത്തു കഴിഞ്ഞു.

ഈ ഓണം മെഗാസ്റ്റാറിന്റെ പിള്ളേര്‍ക്ക്, This movie will be super entertainer, മമ്മൂക്ക ഈ ഓണം കൊണ്ടുപോകും എന്നിങ്ങനെയുള്ള കമന്റുകളോടെയാണ് ആരാധകര്‍ ഗാനത്തെ വരവേല്ക്കുന്നത്.

ശ്യാംധര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. സെവന്‍ത് ഡേ എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ ഇടുക്കിക്കാരനാണ് മമ്മൂക്ക. അധ്യാപകരെ പഠിപ്പിക്കുന്ന അധ്യാപകന്‍. കൊച്ചിയിലേക്ക് ഈ അധ്യാപക പരിശീലകന്‍ എത്തുന്നതാണ് കഥ. കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ്.


ഇന്നസെന്റ്, ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. ആശ ശരത്, ദീപ്തി സതി എന്നിവരാണ് സ്ത്രീ കഥാപാത്രങ്ങളായി എത്തുന്നത്.രതീഷ് രവിയാണ് തിരക്കഥ. എം ജയചന്ദ്രന്‍ സംഗീതം നിര്‍വഹിക്കുന്നു. വിനോദ്ഇല്ലംപള്ളിയുടേതാണ് ക്യാമറ