കൊല്ലം ചവറ ഐആര്‍ഇ കണ്ടല്‍ കാട് നശിപ്പിച്ച് കരിമണല്‍ ഖനനം ചെയ്തു

കൊല്ലം: ചവറയിലെ ഐആര്‍ഇഎല്‍ ഫാക്ടറിക്കു സമീപത്തെ പ്രദേശത്തെ കണ്ടല്‍കാടുകളാണ് ഖനനത്തിനായി കമ്പനി നശിപ്പിച്ചത്. സര്‍വ്വെ നമ്പര്‍ 21 ല്‍പ്പെട്ട ഭൂമിയിലാണ് ഐആര്‍ഇ പരിസ്ഥിതിക്ക് ആഘാതം ഉണ്ടാക്കുന്ന നടപടിയുമായി മുന്നോട്ടു പോകുന്നത്. ഉപ്പട്ടി,കമ്പട്ടി,ചിന്ന,തുടങ്ങി അര ഡെസനോളം സമൃദ്ധമായി വളരുന്ന കണ്ടല്‍ ഇനങ്ങളാണ് ഒരു ദയയുമില്ലാതെ ജെസിബി ഉപയോഗിച്ച് മാന്തി ഇല്ലാതാക്കിയത്.

വെള്ളനാതുരുത്തില്‍ രണ്ടേക്കറോളം പ്രദേശത്തെ കണ്ടലുകള്‍ 6 മാസം മുമ്പ് ഐആര്‍ഇ ഖനനത്തിനായി നശിപ്പിച്ചിരുന്നു. അന്നത് വിവാദമായതിനെ തുടര്‍ന്ന് കണ്ടല്‍ ഉള്‍പ്പെടുന്ന പ്രദേശം ഖനനം ചെയ്യേണ്ടെന്ന് ഐആര്‍ഇ എടുത്ത തീരുമാനം അവര്‍ തന്നെ അട്ടിമറിച്ചാണ് കണ്ടല്‍ നശീകരണം ആവര്‍ത്തിക്കുന്നത്
ഖനനത്തിനായി ഭൂമി വിട്ടുകൊടുക്കാത്തവരുടെ ഭൂമിയില്‍ നിന്നു വേണ്ടത്ര അകലം പാലിക്കാതെ എല്ലാ സുരക്ഷാമാനദണ്ഡഘങളും ലംഘിച്ച് ഐആര്‍ഇ ഖനനം ചെയ്യുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. ആഗോളതാപനത്തെ ചെറുക്കാന്‍ കണ്ടല്‍കാടുകള്‍ക്ക് കഴിയുമെന്ന് കണ്ടാണ് തീരപരിപാലന നിയമത്തില്‍ കണ്ടലിനെ സംരക്ഷിത പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഇതെല്ലാം അറിയുന്ന പൊതുമേഖലാ സ്ഥാപനം തന്നെയാണ് കണ്ടല്‍ നശീകരണം തുടരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News