അബുദാബി ശക്തി അവാര്‍ഡുകള്‍ വിതരണം ചെയ്തു

കോഴിക്കോട്; അബുദാബിയിലെ പ്രമുഖ കലാ സാംസ്‌ക്കാരിക സംഘടനയായ അബുദാബി ശക്തി തിയ്യറ്റേഴ്‌സും തായാട്ട് ശങ്കരന്റെ സഹധര്‍മ്മിണി പ്രൊഫസര്‍ ഹൈമവതി തായാട്ടും ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരങ്ങളാണ് വടകര മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തത്. കവിത, ചെറുകഥ, വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം, നാടകം എന്നീ വിഭാഗങ്ങളിലെ് പുരസ്‌ക്കാര ജേതാക്കള്‍ മന്ത്രി എ കെ ബാലനില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

നോവലിനുളള പുരസ്‌ക്കാരം ടി ഡി രാമകൃഷ്ണനും, കവിതയ്ക്കുളള അവാര്‍ഡ് സി പി അബൂബക്കറും എം കൃഷ്ണന്‍കുട്ടിയും ചെറുകഥയ്ക്കുളള പുരസ്‌ക്കാരം അഷ്ടമൂര്‍ത്തിയും ഏറ്റുവാങ്ങി. നാടകത്തിന് സുനില്‍ കെ ചെറിയാനും ബാലസാഹിത്യത്തിന് ഡോക്ടര്‍ രാധിക സി നായര്‍ക്കുമാണ് അവാര്‍ഡ്. വിജ്ഞാന സാഹിത്യത്തിന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ നീലന്‍ അര്‍ഹനായി.

സാഹിത്യ നിരൂപണത്തിനുളള പുരസ്‌ക്കാരം ഡോക്ടര്‍ കെ എം അനിലും, ഇതര സാഹിത്യ വിഭാഗത്തില്‍ കെ എം ലെനിനും അവാര്‍ഡ് സ്വീകരിച്ചു. ശക്തി ടി കെ രാമകൃഷ്ണന്‍ പുരസ്‌ക്കാരത്തിന് സാമൂഹ്യ പ്രവര്‍ത്തകയായ ലീലാകുമാരിയാണ് അര്‍ഹയായത്. ബഹുസ്വരത കാത്തുസൂക്ഷിക്കാനുളള പോരാട്ടത്തില്‍ കേരളത്തിലെ സാംസക്കാരിക ലോകം അതിന്റേതായ പങ്ക് വഹിക്കണമെന്ന് പുരസ്‌ക്കാരം വിതരണം നിര്‍വഹിച്ച മന്ത്രി എ കെ ബാലന്‍ പറഞ്ഞു.

അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി കരുണാകരന്‍ എം പി അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം എല്‍ എ മാരായ ഇ കെ വിജയന്‍, സി കെ നാണു, അവാര്‍ഡ് കമ്മിറ്റി കണ്‍വീന്‍ എ കെ മൂസ്സ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here