കോളറ ഭീതി; ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ്

കോഴിക്കോട്: ജില്ലയില്‍ കോളറ, മലേറിയ തുടങ്ങിയ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് മാത്രമായി ആരോഗ്യ ബോധവത്ക്കരണ ക്യാമ്പ് സ്ഘടിപ്പിച്ചത്. അവധി ദിനമായ ഞായറാഴ്ച നൂറുകണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍് കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പിലെത്തി.

കോര്‍പ്പറേഷന്‍ സഹകരണത്തോടെ കോഴിക്കോട് ഗവണ്മെന്റ് നഴിസിംഗ് കോളേജാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജനറല്‍ മെഡിസിന് പുറമെ സ്‌കിന്‍, ഡന്റല്‍ അടക്കം 6 സ്‌പെഷ്യല്യസ് വിഭാഗങ്ങളിലെ ഡോക്ടര്‍മാരും പരിശോധനയക്ക് നേതൃത്വം നല്‍കി. സൗജന്യ മരുന്ന് വിതരണവും ഇതിനോടനുബന്ധിച്ച് നടന്നു.

എച്ച് ഐ വി, മലേറിയ ടെസ്റ്റിനുളള സൗകര്യവും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ബോധവത്ക്കരണം ലക്ഷ്യമിട്ട് പ്രദര്‍നവും സംഘടിപ്പിച്ചു. പരിശോധനയക്ക് എത്തുന്നവരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഇവര്‍ക്ക് നല്‍കുന്ന ഹെല്‍ത്ത് കാര്‍്ഡ് ഉപയോഗിച്ച് വരുന്ന രണ്ടാഴ്ച വരെ കോഴിക്കോട് മെഡിക്കല്‍ കോളേജ്, ഡന്റ്ല്‍ കോളേജ്, ബീച്ച് ആശുപത്രി എന്നിവിടങ്ങളില്‍ സൗജന്യ ചികിത്സയും മരുന്ന് ലഭ്യമാക്കാനുളള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News