ആകാശത്ത് സിക്‌സറുകളുടെ വെടിക്കെട്ട് തീര്‍ത്ത് ഹര്‍ദ്ദിക്പാണ്ഡ്യ; കായിക ലോകത്തെ ഞെട്ടിച്ച് കന്നി സെഞ്ചുറി; ഇന്ത്യ 487 ന് പുറത്ത്

പല്ലേക്കലെ; ലങ്കന്‍ ബൗളര്‍മാരെ ആകാശത്തിലൂടെ പായിച്ച ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയെക്ക് കന്നിസെഞ്ച്വറി. 87 പന്തില്‍ മൂന്നക്കം കടന്ന പാണ്ഡ്യ 96 പന്തില്‍ 108 റണ്‍സ് അടിച്ചുകൂട്ടിയത്. എട്ട് ഫോറും ഏഴ് സിക്‌സറും പാണ്ഡ്യയുടെ ഇന്നിംഗ്‌സിന് മിഴിവേകി. എട്ടാം വിക്കറ്റില്‍ കുല്‍ദീപ് യാദവിനൊപ്പവും പത്താം വിക്കറ്റില്‍ ഉമേഷ് യാദവിനൊപ്പവുമാണ് ഹര്‍ദ്ദിക് പാണ്ഡ്യ തകര്‍പ്പന്‍ ഇന്നിംഗ്‌സ് പുറത്തെടുത്തത്.

ഇടംകൈയ്യന്‍ സ്പിന്നര്‍ പുഷ്പകുമാരയുടെ ഒരോവറില്‍ രണ്ട് ഫോറും മൂന്ന് സിക്‌സറും പറത്തിയാണ് പാണ്ഡ്യ മൂന്നാം ടെസ്റ്റിന് ട്വന്റി ട്വന്റിയുടെ നിറം നല്‍കിയത്. തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെട്ട് സമ്മര്‍ദ്ദത്തിലായ ഇന്ത്യന്‍ ടീമിനെ അവസരോചിതമായി ബാറ്റുവീശിയ പാണ്ഡ്യ മികച്ച നിലയിലേക്ക് എത്തിക്കുകയായിരുന്നു.

അതേസമയം മൂന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 487 റണ്‍സിന് പുറത്തായി. ഉച്ചഭക്ഷണത്തിന് ശേഷം എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് ഹര്‍ദ്ദിക് പാണ്ഡ്യയുടെ വിക്കറ്റ് നഷ്ടമായി. ഒന്നാം വിക്കറ്റില്‍ 188 റണ്‍സ് അടിച്ചു ചേര്‍ത്ത് ശിഖര്‍ ധവാനും(119), കെ.എല്‍ രാഹുലും (85) ഇന്നലെ ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചിരുന്നു.


അഞ്ച് വിക്കറ്റ് വീഴ്ത്തിയ ലക്ഷന്‍ സന്താകനാണ് ഇന്ത്യയെ പിടിച്ചുകെട്ടിയത്. മൂന്ന് വിക്കറ്റുമായി പുഷ്പകുമാര മികച്ച പിന്തുണനല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News