ഗൊരഖ്പൂര്‍: ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരിലുള്ള ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിച്ചു. ഇത്തരം പ്രവൃത്തികള്‍ അനുവദിച്ചുകൊടുക്കാനാകില്ലെന്നും പോളിറ്റ് ബ്യൂറോ വ്യക്തമാക്കി. പത്രക്കുറിപ്പിലൂടെയാണ് സിപിഐഎം നിലപാടറിയിച്ചത്. ഔക്‌സിജന്‍ ലഭിക്കാഞ്ഞതല്ല മറിച്ച് ആശുപത്രിയുടെ ശുചിത്വമില്ലായ്മയും മറ്റ് പ്രശ്‌നങ്ങളുമാണ് അപകട കാരണമെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം ആംഗീകരിക്കാനാകില്ല.
ഓക്‌സിജന്റെ അപര്യാപ്തതയെ സംബന്ധിച്ച മുന്നറിയിപ്പുകള്‍ മുന്‍ വര്‍ഷങ്ങളിലും ആശുപത്രിക്ക് ലഭിച്ചിരുന്നു. ഓക്‌സിജന്‍ നല്‍കുന്നവര്‍ക്ക് പണം നല്‍കാതിരുന്നത് തന്നെയാണ് അപകടത്തിന് പ്രധാന കാരണമായത്; പത്രക്കുറിപ്പില്‍ വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി സ്വച്ഛ് ഭാരത് ക്യാംപെയിന്‍ നടത്തുമ്പോള്‍, ബിജെപി ഭരണ സംസ്ഥാനത്ത് തന്നെ ശുചിത്വത്തിന്റെ പേരില്‍ മരണം സംഭവിച്ചുവെന്ന് ആദിത്യനാഥ് പറയുന്നത് വിരോധാഭാസമാകുകയാണ്.
ലോകസഭയില്‍ 20 വര്‍ഷമായി ഗോരഖ്പൂറിനെ പ്രതിനിധീകരിച്ചിരുന്ന ആളാണ് ആദിത്യനാഥ്. സംഭവത്തില്‍ ഉന്നത തല ജുഡീഷ്യല്‍ അന്വേഷണം മുഖ്യമന്ത്രിക്കും സര്‍ക്കാരിനെതിരേ നടത്തി തെറ്റുചെയ്തവര്‍ക്ക് തക്ക ശിക്ഷ നല്‍കണമെന്നും പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി.
Get real time update about this post categories directly on your device, subscribe now.