സാനുമാസ്റ്റര്‍ക്ക് ഡിസ്‌കവറി ചാനല്‍ മേധാവിയുടെ ആദരം

ചിന്തകനും എഴുത്തുകാരനുമായ പ്രൊഫസര്‍ എം കെ സാനുവിന് ഡിസ്‌കവറി ചാനല്‍ മേധാവിയുടെ ആദരം. ഡിസ്‌കവറി ചാനല്‍ എം ഡി ആര്‍തര്‍ ബാസ്റ്റിന്‍സാണ് സാനു മാസ്റ്ററെ ആദരിച്ചത്.

കേരളത്തിന്റെ ഗുരുനാഥന്‍ പ്രൊഫസര്‍ എം കെ സാനു മാസ്റ്ററെ കൊച്ചിയിലെ വീട്ടിലെത്തിയാണ് ഡിസ്‌കവറി ചാനല്‍ മേധാവി ആര്‍തര്‍ ബാസ്റ്റിന്‍സ് ആദരിച്ചത്.സാംസ്‌കാരിക സാമൂഹിക രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് ആര്‍തര്‍ സാനുമാസ്റ്റര്‍ക്ക് ആദരം കൈമാറിയത്.

സാനുമാസ്റ്ററെയും ഭാര്യ രത്‌നമ്മയെയും ആര്‍തര്‍ പൊന്നാട അണിയിച്ചു. മാസ്റ്ററെ പോലുള്ള മാഹാപ്രതിഭകളെ നേരില്‍ കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് ഹോങ്ങ്‌കോങ്ങ് സ്വദേശിയായ ആര്‍തര്‍ അഭിപ്രായപ്പെട്ടു.

ആര്‍തറെ പോലുള്ള പ്രമുഖ വ്യക്തികളില്‍ നിന്ന ആദരം ഏറ്റുവാങ്ങാന്‍ കഴിഞ്ഞതില്‍ സാനുമാസ്റ്റര്‍ സന്തോഷം പ്രകടിപ്പിച്ചു. മുതലമട സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ആശ്രമ മഠാധിപതി സ്വാമി സുനില്‍ ദാസും ചടങ്ങില്‍ സംബന്ധിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News