മത്സ്യത്തൊഴിലാളികള്‍ക്കായി കൂടുതല്‍ ക്ഷേമ പദ്ധതികള്‍ :തോമസ് ഐസക്

ആലപ്പുഴ: മത്സ്യത്തൊഴിലാളികളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് കൂടുതല്‍ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുമെന്ന് ധനകാര്യ വകുപ്പു മന്ത്രി ഡോ.ടി.എം. തോമസ് ഐസക് . ആലപ്പുഴയില്‍ മത്സ്യോത്സവത്തിന്റെയും മത്സ്യഅദാലത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സമഗ്ര തീരദേശ വികസന പരിപാടി നടപ്പാക്കുമെന്നും മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് ഉള്‍നാടന്‍ മേഖലയില്‍ വന്‍തോതില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുമെന്നും മന്ത്രി പറഞ്ഞു.

മത്സ്യകര്‍ഷക സംഗമത്തിന്റെ ഉദ്ഘാടനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി പി. തിലോത്തമന്‍ നിര്‍വ്വഹിച്ചു. മത്സ്യത്തൊഴിലാളികളുടെ റേഷന്‍ കാര്‍ഡ് മാറ്റുന്നതു സംബന്ധിച്ചുള്ള നടപടി പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

അമ്പതിനായിരത്തിലധികം സര്‍ക്കാര്‍ ജീവനക്കാരെ മുന്‍ഗണനാപട്ടികയില്‍നിന്ന് ഒഴിവാക്കിക്കഴിഞ്ഞു. ഇടനിലക്കാരില്ലാതെ റേഷന്‍ ജനങ്ങളിലേക്ക് എത്തിക്കാനായെന്നും റേഷന്‍ പൊതുവിതരണം പൂര്‍ണമായും സുതാര്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

3.70 കോടി രൂപയുടെ ധനസഹായം ചടങ്ങില്‍ വിതരണം ചെയ്തു. മത്സ്യകൃഷി അവാര്‍ഡ് ജേതാക്കളെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍, മത്സ്യബോര്‍ഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍, മുന്‍ എം.പി. റ്റി.ജെ. ആഞ്ചലോസ്, വി.സി. ഫ്രാന്‍സിസ്, ജോണി മുക്കം തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫിഷറീസ് ഡയറക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ സ്വാഗതവും അഡീഷണല്‍ ഡയറക്ടര്‍ കെ.എം. ലതി നന്ദിയും പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News