ഹമീദ് അന്‍സാരി രാജ്യം വിടണമെന്ന് ആര്‍എസ്എസ് നേതാവ്; മുന്‍ ഉപരാഷ്ട്രപതി വര്‍ഗീയവാദിയെന്നും കുറ്റപ്പെടുത്തല്‍

വിവാദപ്രസ്താവനകള്‍ നടത്തി കുപ്രസിദ്ധനായ ഇന്ദ്രേഷ് കുമാറിന്റേതാണ് പരാമര്‍ശം. പശുവിന്‍ ചാണകം ക്യാന്‍സറിനു മരുന്ന്, അതിര്‍ത്തിയിലെ ബങ്കറുകള്‍ പശുവിന്‍ ചാണകം കൊണ്ടു പണിയണം, നോമ്പുകാലത്ത് മുസ്ലിങ്ങള്‍ മാംസം ഉപേക്ഷിക്കണം എന്നൊക്കെ അഭിപ്രായപ്പെട്ടയാളാണ് ഇന്ദ്രേഷ്.

നാഗ്പുരില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മുസ്ലിങ്ങള്‍ അരക്ഷിതരാണെന്ന് അന്‍സാരി വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇതാണ് ഇന്ദ്രേഷിനെ പ്രകോപിപ്പിച്ചത്.

അരക്ഷിതരാണെന്നു പറയുന്നവര്‍ മുസ്ലിംകള്‍ക്ക് സുരക്ഷിതമായ ഒരു രാജ്യം ചൂണ്ടിക്കാണിക്കണം. അവിടെ പോയി ജീവിക്കുകയാണ് അവര്‍ ചെയ്യേണ്ടത് – ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News