ബാഴ്‌സയെ തകര്‍ത്ത് റയലിന് സൂപ്പര്‍ വിജയം

സ്പാനിഷ് സൂപ്പര്‍ കപ്പ് ആദ്യ പാദ മത്സരത്തില്‍ ബാഴ്‌സയെ തകര്‍ത്ത് റയല്‍ മാഡ്രിഡ്. 3-1നാണ് റയലിന്റെ വിജയം. നെയ്മറില്ലാതെ മത്സരത്തിനിറങ്ങിയ ബാഴ്‌സയുടെ കരുത്ത് മെസ്സിയുംസുവാരസും ആയിരുന്നു.

എന്നാല്‍ റൊണാല്‍ഡോയുടെ റയലിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ബാഴ്‌സയ്ക്കായില്ല.
ഒപ്പത്തിനൊപ്പം നിന്ന കളിയില്‍ റൊണാല്‍ഡോയുടെ ഗോളിലൂടെ റയല്‍ മുന്നിലെത്തിയപ്പോള്‍ 77ാം മിനുട്ടില്‍  മെസിയുടെ ഗോളിലൂടെ ബാഴ്‌സ് സമനില പിടിച്ചു.

എന്നാല്‍ 90ാം മിനിട്ടില്‍ മാര്‍കോയുടെ ഗോളിലൂടെ റയല്‍ വിജയം കണ്ടെത്തുകയായിരുന്നു. കളിയില്‍ അമിത ആഹ്ലാദ പ്രകടനം കാഴ്ച വെച്ചത് റൊണാല്‍ഡോയ്ക്ക് തിരിച്ചടിയായി, ജെഴ്‌സി ഊരി ആഹ്ലാദ പ്രകടനം നടത്തിയതിന് മഞ്ഞകാര്‍ഡ് ലഭിച്ചു, മത്സരത്തില്‍ രണ്ട് മഞ്ഞകാര്‍ഡുകള്‍ കിട്ടിയ റൊണാല്‍ഡോയ്ക്ക് ബുധനാഴ്ചത്തെ മത്സരം നഷ്ടമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News