ഹിമാചല്‍ പ്രദേശില്‍ മണ്ണിടിഞ്ഞുണ്ടായ അപകടം; മരണം 50 കവിഞ്ഞു

ഷിംല: ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ വാഹനങ്ങളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 50 കഴിഞ്ഞു. 45 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. പരിക്കേറ്റ അഞ്ച് പേരെ മാണ്ഡിയിലെ സോണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ മാണ്ഡി-പത്താന്‍കോട്ട് ദേശീയ പാതയിലാണ് വന്‍ മണ്ണിടിച്ചിലുണ്ടായത്. അപകടത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഹിമാചല്‍ റോഡ്വേസ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ്സും അപകടത്തില്‍ പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതില്‍ 55 ഓളം യാത്രക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട് . അതിനാല്‍ തന്നെ മരണനിരക്ക് വീണ്ടും ഉയരുമെന്നാണ് സൂചനകളുള്ളത്. മുഖ്യമന്ത്രി വീരഭദ്ര സിംഗ് സംഭവ സ്ഥലം സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായവും വാഗ്ദാനവും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ പരിക്കേറ്റവരുടെ ചികിത്സചിലവും വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News