വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അദ്ധ്യാപകനെ ബിജെപി സംസ്ഥാന കമ്മിറ്റിയില്‍ നിന്നും പുറത്താക്കിയില്ല ; റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന അദ്ധ്യാപകന് ബിജെപി ഓഫീസ് സെക്രട്ടറിയായി നിയമനം

വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അദ്ധ്യാപകനെ ബിജെപി സംസ്ഥാന കമ്മിറ്റിയില്‍ നിന്നും പുറത്താക്കിയില്ല . പീഡനക്കസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന അധ്യാപകനെ ബിജെപി ജില്ലാ ഓഫീസ് സെക്രട്ടറിയായി നിയമിച്ചു.വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന അദ്ധ്യാപകന്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് നിയമനം.

കോഴിക്കോട്ടെ സ്‌കൂളിലെ അദ്ധ്യാപകനായിരുന്ന ഇയാള്‍ അവധി ദിവസങ്ങളില്‍ സംഘടിപ്പിക്കുന്ന സ്‌പെഷ്യല്‍ ക്ലാസിനിടെയാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. പീഡനക്കേസിലെ പ്രതിയായ അദ്ധ്യാപകനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തത്.ഇയാളെ ബിജെപി സംസ്ഥാന കമ്മിറ്റിയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും കുമ്മനം ഇയാളെ പുറത്താക്കാന്‍ വിസമ്മതിക്കുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News