ഗൊരക്പൂര്‍ ശിശു മരണം ; കോഴിക്കോട് സാമൂഹിക സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആശുപത്രിയില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ കോഴിക്കോട്ടെ സാമൂഹിക സംഘടനയായ യുവധാര കോട്ടൂളി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മാനാഞ്ചിറയിലാണ് പ്രതിഷേധ ഒത്തുചേരല്‍ നടത്തിയത്.

രോഗകിടക്കയില്‍ പ്രാണ വായു കിട്ടാതെ പിടഞ്ഞു മരിച്ച കുഞ്ഞു ശരീരം ഏന്തി ഭാരതാംബ വിലപിയ്ക്കുകയാണ്. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കുഞ്ഞുങ്ങള്‍ കൊലചെയ്യപ്പെട്ട സംഭവത്തിലാണ് കോഴിക്കോട് മാനാഞ്ചിറയില്‍ യുവധാര കോട്ടൂളി പ്രതിഷേധ ജ്വാല തീര്‍ത്തത്.

രാജ്യത്തിന്റെ നന്മയെ സംരക്ഷിക്കാനുള്ള ഒരു ഒത്തുചേരലായാണ് ഈ കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത് പിടഞ്ഞു മരിച്ച കുഞ്ഞുങ്ങളുടെ ഉറ്റവരുടെ വേദനയ്ക്ക് ഒപ്പം ഒരു രാജ്യം മുഴുവന്‍ കരയുന്നു എന്നതാണ് കോഴിക്കോട് മാനാഞ്ചിറയില്‍ ഒത്തുചേര്‍ന്നവരും പങ്കുവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News