അടുക്കളയില്‍ വീട്ടമ്മയ്ക്ക് സുഖപ്രസവം; സുരക്ഷാകവചം തീര്‍ത്തത് ജനമൈത്രി പോലീസ്

കോട്ടയം:അടുക്കളയില്‍ പ്രസവിച്ചു കിടന്ന വീട്ടമ്മയെ ആശുപത്രിയിലാക്കിയത് പോലീസ്. സംഭവം നടന്നത് പൊന്‍കുന്നം തച്ചപ്പുഴ എട്ടുസെന്റ് കോളനിയിലാണ്. വീടിനുള്ളില്‍ നിന്ന് ഞരക്കവും മൂളലും കേട്ടെത്തിയ അയല്‍വാസികളാണ് യുവതി പ്രസവിച്ചുകിടക്കുന്നത് കണ്ടത്.

ഭര്‍ത്താവ് ജോലിക്കുപോയ സമയത്തായിരുന്നു സംഭവം. അയല്‍വാസികള്‍ ഉടന്‍ തന്നെ പൊന്‍കുന്നം ജനമൈത്രി ബീറ്റ് ഓഫിസറെ വിവരം അറിയിച്ചു. പൊന്‍കുന്നം എസ്ഐ സുരേഷ്, വനിതാ പോലീസ് ഓഫിസര്‍ ഷൈമ ബീഗം എന്നിവര്‍ ഉടന്‍ എട്ട്സെന്റ് കോളനിയില്‍ എത്തി.

ഈ സമയം പൊക്കിള്‍ക്കൊടി വിട്ടുപോകാത്തതിനാല്‍ നഴ്സിന്റെ പരിചരണത്തിനായി കാഞ്ഞിരപ്പള്ളി ആശുപത്രിയുമായി ബന്ധപ്പെട്ടു. ജനറല്‍ ആശുപത്രിയില്‍ നിന്ന് നഴ്സിനേയും കൂട്ടി ആബുലന്‍സ് എത്തി.

തുടര്‍ന്ന് ആവശ്യമായ ചരിചരണം നല്‍കിയ യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുഞ്ഞിന്റെയും അമ്മയുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News