ഇ.എസ്.ഐ മെഡിക്കല്‍ ക്വാട്ടയിലേക്കുള്ള ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ;അര്‍ഹതയുള്ളവര്‍ക്ക് സീറ്റ് നഷ്ടപ്പെടുത്തുമെന്ന് ആശങ്ക

ഇ.എസ്.ഐ മെഡിക്കല്‍ ക്വാട്ടയിലേക്കുള്ള ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ അനര്‍ഹര്‍ ചൂഷണം ചെയ്യുന്നത് അര്‍ഹതയുള്ളവര്‍ക്ക് സീറ്റ് നഷ്ടപ്പെടുത്തുമെന്ന് ആശങ്ക. തൊഴിലാളികള്‍ക്കായി മാറ്റി വെച്ചിരിക്കുന്ന സീറ്റുകളില്‍ 2 കൗണ്‍സിലിംങിലൊതുക്കാതെ 4 കൗണ്‍സിലിംങ് നടത്തണമെന്നും തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെട്ടു.

2017-18 അദ്ധ്യന വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനത്തിനായി തൊഴിലാളികളുടെ മക്കള്‍ക്കായി നീക്കിവെച്ച സീറ്റുകളില്‍ ഇ.എസ്.ഐ ഐപി നമ്പര്‍ ഉപയോഗിച്ച് അനര്‍ഹരും ഓണ്‍ലൈനില്‍ റജിസ്ടര്‍ ചെയ്യുന്നതായാണ് പരാതി. നീറ്റിലെ റാങ്ക് പട്ടികയിലെ മുന്‍തൂക്കം അനുസരിച്ച് ഇവര്‍ പ്രവേശനം നേടുന്നു തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ഫീസടയ്ക്കാന്‍ എത്തുമ്പോള്‍ മാത്രമാണ് ഇവരുടെ യോഗ്യത പരിശോധിക്കുന്നതും സീറ്റ് നിഷേധിക്കുന്നതും കൗണ്‍സിലിംങ് കാലാവധി കഴിയുന്നതിനാല്‍ ഒഴിവു വരുന്ന സീറ്റുകള്‍ സംസ്ഥാന ക്വാട്ടയിലേക്ക് മാറ്റുകയും ചെയ്യുന്നു.

ഇതോടെ തൊഴിലാളികളുടെ മക്കള്‍ക്ക് കുറഞ്ഞനിരക്കില്‍ മെഡിക്കല്‍ പ്രവേശനം അസാധ്യമാകുന്നു. കഴിഞ്ഞവര്‍ഷം വരെ നേരിട്ടാണ് അപേക്ഷ സ്വീകരിച്ചിരുന്നത് ഇക്കൊല്ലം മുതല്‍ ഓണ്‍ലൈനില്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചു. പക്ഷെ റജിസ്ടര്‍ ചെയ്യുന്ന വിദ്ധ്യാര്‍ത്ഥികളുടെ യോഗ്യത പരിശോധിക്കാനൊ അനര്‍ഹരാണെങ്കില്‍ ഓണ്‍ലൈനില്‍ തന്നെ അപേക്ഷ തള്ളുന്നതിനൊ സംവിധാനമില്ലെന്നും തൊഴിലാളികള്‍ ചൂണ്ടികാട്ടുന്നു.

തുടര്‍ച്ചയായി ഹാജരോ 78 ദിവസത്തെ ഇഎസ്‌ഐ കോണ്‍ട്രിബ്യൂഷനൊ ഇല്ലെന്ന കാരണത്താല്‍ കശുവണ്ടിതൊഴിലാളിയുടെ മകള്‍ക്ക് സീറ്റ് നിഷേധിച്ച സംഭവത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇഎസ്‌ഐ കോര്‍പ്പറേഷനെതിരെ വലിയ പ്രതിഷേധമാണുയരുന്നത്.കഴിഞ്ഞ വര്‍ഷം 50തോളം സീറ്റുകളാണ് തൊഴിലാളികളുടെ മക്കള്‍ക്ക് പല കാരണങള്‍ പറഞ്ഞ് നിഷേധിച്ചത് ഈ സീറ്റുകള്‍ അതത് സംസ്ഥാന ക്വാട്ടയിലേക്ക് മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News