മകന്റെ പ്രശസ്തിയുടെ പങ്ക് പറ്റി ജീവിക്കാനില്ല ;മുരളീധരന്റെ അച്ഛന്‍ ജീവിക്കുന്നത് ബിസ്‌ക്കറ്റ് കച്ചവടം നടത്തി

ശ്രീലങ്കന്‍ മുന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരന്റെ അച്ഛന്റെ ജീവിതത്തെ കുറിച്ചറിഞ്ഞാല്‍ ആര്‍ക്കും അഭിമാനം തോന്നും, മകന്റെ പ്രശസ്തിയുടെ പങ്ക് പറ്റി ജീവിക്കാതെ സ്വന്തമായി അദ്ധ്വാനിച്ചാണ് മുരളീധരന്റെ അച്ഛന്‍ ജീവിക്കുന്നത്.

ആ അധ്വാന ശീലം തന്നെയാണ് അദ്ദേഹത്തിന്റെ ലക്കി ലാന്‍ഡ് ബിസ്‌കറ്റ് മാനുഫാക്‌ച്ചേഴ്‌സിനെ ശ്രീലങ്കയിലെ മുന്‍നിര ഫാക്ടറികളിലൊന്നാക്കിയത്. ശ്രീലങ്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ ബിസ്‌കറ്റ് ഫാക്ടറിക്ക് ഉടമയാണ് സിന്നയ്യ മുത്തയ്യ.

200ഓളം ആള്‍ക്കാരാണ് സിന്നയ്യയുടെ ലക്കിലാന്‍ഡ് ബിസ്‌ക്കറ്റ് ഫാക്ടറിയില്‍ ജോലി ചെയ്യുന്നത്, എന്തുതന്നെയായാലും മുരളീധരന്റെ മുഖം തന്റെ ബിസക്റ്റ് കവറില്‍ ഉപയോഗിക്കാനും സ്വന്തം അദ്ധ്വാനത്തില്‍ വിശ്വസിക്കുന്ന സിന്നയ്യ തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel